Tuesday, April 16, 2013

വിമാനത്താവള കമ്പനിയില്‍ ഓഹരി: മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത്‌ അന്വേഷണം ആവശ്യപ്പെട്ടു


ആറന്മുള വിമാനത്താവള കമ്പനിയില്‍ 10 ശതമാനം ഓഹരി എടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതില്‍ ക്രമക്കേടുണ്ടെന്നും മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത്‌ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ വിജിലന്‍സ്‌ ഡിെവെ.എസ്‌.പി. ജഗദീഷ്‌ മുമ്പാകെ പരാതിക്കാരനായ ആറന്മുള െപെതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ മൊഴി നല്‍കി.

ആറന്മുള വിമാനത്താവള നിര്‍മാണത്തിലെക്രമക്കേട്‌ സംബന്ധിച്ച്‌ കോട്ടയം വിജിലന്‍സ്‌ കോടതി മുമ്പാകെ ഫയല്‍ ചെയ്‌തിട്ടുള്ള കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഡിെവെ.എസ്‌.പി. മൊഴി രേഖപ്പെടുത്തിയത്‌....

2004 മുതല്‍ നാളിതുവരെ നിയമ ലംഘനങ്ങളും ക്രമക്കേടുകളും അഴിമതിയും നടന്നതിനാലാണ്‌ അനര്‍ഹമായി ഭൂമി വാങ്ങാനും പേരില്‍കൂട്ടാനും വിമാനത്താവള കമ്പനിക്ക്‌ കഴിഞ്ഞതെന്ന്‌ കുമ്മനം രാജശേഖരന്‍ മൊഴിയില്‍ ചൂണ്ടിക്കാട്ടി. 

യാതൊരുവിധ കീഴ്‌വഴക്കങ്ങളും പാലിക്കാതെ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിലൂടെയാണ്‌ സര്‍ക്കാരിന്റെ ഉത്തരവുകളും ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കേറ്റുകളും ഒന്നിനുപിറകേ ഒന്നായി കമ്പനി സമ്പാദിച്ചത്‌. ഏതു പ്രോജക്‌ടിനും അടിസ്‌ഥാനപരമായി ഉണ്ടാകേണ്ട പാരിസ്‌ഥിതികാനുമതി നാളിതുവരെ ഹാജരാക്കാന്‍ കഴിയാത്ത കമ്പനിക്ക്‌ സര്‍ക്കാരിന്റെ വിവിധ ഡിപാര്‍ട്ടുമെന്റുകള്‍ കണ്ണടച്ച്‌ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി അവിഹിത മാര്‍ഗങ്ങളിലൂടെ അനുമതി നേടാന്‍ കമ്പനി നടത്തിയ എല്ലാ ശ്രമങ്ങളും അന്വേഷണ വിധേയമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment