Sunday, May 5, 2013

ആറന്മുള വിമാനത്താവള വിരുദ്ധ സമരം ശക്തമാക്കും

http://www.deshabhimani.com/newscontent.php?id=294106

തിരു: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം ശക്തമാക്കാന്‍ തീരുമാനം. സുഗതകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറന്മുള വിമാനത്താവള വിരുദ്ധ സംയുക്തസമരസമിതിയുടെ യോഗത്തിലാണ് തീരുമാനം. ലോക ജൈവ വൈവിധ്യദിനമായ 23ന് കോഴഞ്ചേരിയില്‍ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കാനും നിശ്ചയിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു പത്തനംതിട്ട ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലത്തിലും പരിസ്ഥിതി സംരക്ഷണ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും ഇതില്‍ എല്ലാ രാഷ്ട്രീയ-സാമൂഹ്യ-പരിസ്ഥിതി സംഘടനകളെയും പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ജൂലൈ ആറിനു പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തിലും സമരം ശക്തിപ്പെടുത്താനുള്ള വിമാനത്താവള വിരുദ്ധ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. നിലവിലുള്ള ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയ ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശയെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ എം എ ബേബി എംഎല്‍എ, മുല്ലക്കര രത്നാകരന്‍ എംഎല്‍എ, എ പത്മകുമാര്‍ , ടി കെ ജി നായര്‍ , കുമ്മനം രാജശേഖര ന്‍, മനോജ് ചരലേല്‍ , ബാബു കോയിക്കലത്ത്, കെ എ ജോസഫ്, ഷാജി ചാക്കോ, എസ് ഹരി, കെ കൃഷ്ണന്‍കുട്ടി, പി ഇന്ദുചൂഡന്‍ തോമസ് ജോസഫ്, എം കെ ദിലീപ്, ശ്രീരംഗനാഥന്‍ , എസ് ഉഷ, ആര്‍ ശ്രീധര്‍ തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.

No comments:

Post a Comment