ആറന്മുളയില്‍ വിമാനത്താവളത്തിന് വേണ്ടി 400 കോടി ചെലവഴിച്ചതായി അഡ്വക്കേറ്റ് ജനറലും കെജിഎസ് കമ്പനിയും നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിനായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റ്റി.കെ.എ. നായരുടെ ഇടപെടല്‍ ഉണ്ടായതായും കുമ്മനം പറഞ്ഞു.
ആറന്മുളയില്‍ വിമാനത്താവളത്തിനായി നാളിതുവരെ 400 കോടി രൂപാ ചെലവഴിച്ചിട്ടുണ്ടെന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ മുമ്പാകെ അഡ്വക്കേറ്റ് ജനറലും കെജിഎസ് കമ്പനിയും ബോധിപ്പിച്ചത്.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം തുക എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആറന്മുളയിലെ ഭൂമി ഇടപാടുകള്‍, സാമ്പത്തിക സ്രോതസ്സ്, രാഷ്ട്രീയബന്ധം, ഉദ്യോഗസ്ഥ ഇടപെടല്‍ എന്നിവ സംബന്ധിച്ച് വിദഗ്ധാന്വേഷണം വേണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിനായി ശ്രമം ആരംഭിച്ചനാള്‍ മുതല്‍ ദേശീയ തലത്തില്‍തന്നെ ക്രമക്കേടും അഴിമതിയും ദുരൂഹതകളും ഉണ്ടായിട്ടുള്ളതിനാല്‍ സിബിഐ, കേന്ദ്ര ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. പാരിസ്ഥിതികാനുമതി ലഭിക്കാത്തതും ഭൂനിയമങ്ങള്‍ ലംഘിച്ചതുമായ പദ്ധതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയത് ഉപദേഷ്ടാവായ റ്റി.കെ.എ നായരുടെ ഇടപെടല്‍ കാരണമാണ്. യാതൊരു രേഖകളും പരിശോധിക്കാതെ രാഷ്ട്രപതി ഇത്തരമൊരു പ്രഖ്യാപനം നടത്താനിടയായ സാഹചര്യം അന്വേഷിക്കണമെന്നും കെജിഎസ് കമ്പനി സമ്പാദിച്ച എല്ലാഅനുമതികളും പുനഃപരിശോധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ പതിനാലുവര്‍ഷം വേണ്ടിവന്നു. എന്നാല്‍ ആറന്മുളയില്‍ നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലുകളും നികത്തി വിമാനത്താവളത്തിന് വിവിധ മന്ത്രാലയങ്ങളില്‍ നിന്നും അനുമതി വാങ്ങാന്‍ വെറും ഒരുവര്‍ഷമേ വേണ്ടിവന്നുള്ളു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച പ്രതിരോധമന്ത്രാലയം വെറും 20 ദിവസം കൊണ്ട് നിലപാട് മാറ്റിയതും കേന്ദ്ര വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണം. ജനങ്ങളെക്കാള്‍ വലുത് കോര്‍പ്പറേറ്റ് കമ്പനി മുതലാളിമാരാണെന്ന സര്‍ക്കാര്‍ നിലപാട് ജനവഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ പൈതൃകഗ്രാമസമിതി പ്രസിഡന്റ് പി. ഇന്ദുചൂഢന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി, കണ്‍വീനര്‍മാരായ അജിത് പുല്ലാട്, പ്രദീപ് അയിരൂര്‍ എന്നിവരും പങ്കെടുത്തു.

No comments:
Post a Comment