Friday, December 27, 2013

കെജിഎസിന്റെ നിയമലംഘനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുക്കി


ആറന്മുള വിമാനത്താവള കമ്പനിയായ കെജിഎസിന്റെ നിയമലംഘനങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മുക്കി. കേന്ദ്രത്തിന് അയച്ച കത്തിലാണ്, നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ഒഴിവാക്കിയത്.സര്‍ക്കാരിന്റെ കള്ളക്കളി തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
വിമാനത്താവളത്തിനായി വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2012 ഫെബ്രുവരി 16 ന് സംസ്ഥാനത്തോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് കൊടുത്തു. ഇതുപ്രകാരം പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഫയലിന്റെ അമ്പത്തിരണ്ടാം ഖണ്ഡികയില്‍ ഇങ്ങനെയെഴുതി -

വിമാനത്താവള കമ്പനി തണ്ണീര്‍ത്തടം നികത്തിയെന്ന് വ്യക്തം. മുന്‍കൂര്‍അനുമതി ഇല്ലാതെയുള്ള നടപടി നിയമവിരുദ്ധം. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയുളള നിര്‍മാണവും നിയമവിരുദ്ധം. ഇക്കാര്യമടക്കം കേന്ദ്രത്തെ അറിയിക്കണം.

ഫയല്‍ മുഖ്യമന്ത്രിയുടെ മുമ്പിലെത്തി. വ്യവസായമന്ത്രിക്ക് ഫയല്‍ അയച്ചു. അന്‍പത്തിരണ്ടാം ഖണ്ഡികയുടെ വശത്ത്, ഒഴിവാക്കപ്പെടേണ്ടതെന്ന് എഴുതിയിട്ടുണ്ടായിരുന്നു. കയ്യക്ഷരം അരുടേതെന്ന് വ്യക്തമല്ല.

നിലം നികത്തിയത് തങ്ങളല്ല, മുന്‍ഗാമികളാണെന്ന കെ ജി എസിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു നിലപാട് മാറ്റം. ഈ ന്യായത്തില്‍ അമ്പത്തിരണ്ടാം ഖണ്ഡിക ഒഴിവാക്കി. പരിസ്ഥിതി അനുമതിയില്ലാതെയുള്ള നിര്‍മാണത്തെക്കുറിച്ച് മിണ്ടിയതുമില്ല. മുഖ്യമന്ത്രി ഇതിന് താഴെ ഒപ്പുവച്ചു . 2012 ജൂണ്‍ 26ന് കേന്ദ്രത്തിന് കത്തയച്ചു .

എന്നാല്‍ 2010 ല്‍ കെജിഎസ് തന്നെ സംസ്ഥാന സര്‍ക്കാരിന് കൊടുത്ത കത്ത് . പ്രാരംഭ ജോലികള്‍ തുടങ്ങിയെന്ന് സമ്മതിക്കുന്നു. അനുമതിയില്ലാതെയുള്ള നിയമവിരുദ്ധമായ നിലം നികത്തിലനെതിരെ നടപടിയെടുക്കാന്‍ പത്തനംതിട്ട കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് 2012 മാര്‍ച്ച് ഇരുപതിന് അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.

Thursday, December 26, 2013

ആറന്മുള വിമാനത്താവളം : കേരള സരക്കാര്‍ നടത്തുന്ന ഇടനിലപ്പണി അവസാനിപ്പിക്കണം

     കേരളത്തില്‍ നിലനില്‍ക്കുന്ന എല്ലാ ഭൂസംരക്ഷണ നിയമങ്ങളെയും, പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും ലംഘിച്ചുകൊണ്ടും, ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും,നെല്പാടങ്ങളും തോടുകളും നികത്തിയും ആറന്മുളയില്‍ ആരംഭിക്കുന്ന വിമാനത്താവള പദ്ധതി അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും സ്വകാര്യ സംരംഭത്തിനു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഇടനിലപ്പണി അവസാനിപ്പിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ആറന്മുള വിമാനക്കമ്പനിയില്‍10% ഓഹരികള്‍ സര്‍ക് കാര്‍ സമ്പാദിച്ചുകൊണ്ട് ഒരു സ്വകാര്യ കമ്പനി നടത്തിയ എല്ലാ നിയമലംഘനങ്ങളെയും കേരളത്തിലെ ജനങ്ങളെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണ്.ഏറ്റവും അവസാനമായി മിച്ചഭൂമി നിയമത്തില്‍ ഇളവുകള്‍ നല്‍കി, അതിഗുരുതരമായ നിയമലംഘനത്തേയും സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മാത്രമല്ല നാല് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളുള്ള കേരളത്തില്‍ പുതിയ ഒരു വിമാനത്താവളം തീര്‍ത്തും അനാവശ്യമായ ഒന്നാണ്.കേന്ദ്രസര്‍ക്കാറിന്റെ വ്യോമയാന ചട്ടങ്ങള്‍ അനുസരിച്ച്‌ രണ്ട് വിമാനത്താവളങ്ങള്‍ തമ്മിലുള്ള അകലം 150 കി.മീ ആണെന്നിരിക്കെ കൊച്ചിയില്‍ നിന്നും 90 കി.മീറ്ററും തിരുവനന്തപുരത്ത്‌ നിന്നും 120 കി.മീറ്ററും അകലത്തിലുള്ള ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരുന്നത്‌ ഈ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്‌.
 
      പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ല, നെല്‍വയല്‍ നിലനിര്‍ത്തേണ്ടതില്ല, നദികള്‍ സംരക്ഷിക്കേണ്ടതില്ല,കായലും തീരവും നിലനിര്‍ത്തേണ്ടതില്ല, കേരളം ഏതാനും പണക്കാരുടെ അവധിക്കാല വിശ്രമകേന്ദ്രം മാത്രമാക്കിയാല്‍ മതി എന്ന സമീപനം അങ്ങേയറ്റം അപകടമാണെന്ന് അധികാരികള്‍ തിരിച്ചറിയണം. ഇപ്പോള്‍ ചിലര്‍ക്ക് ആകര്‍ഷകമെന്ന് തോന്നുന്ന ഈ തീരുമാനം ഭാവിതലമുറയോടും കേരളത്തെ കേരളമാക്കി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കേരളീയരോടുമുള്ള തികഞ്ഞ വെല്ലുവിളിയാണ്.കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി വരുന്നതും പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണ പരിഗണനയില്ലാതെ നടപ്പാക്കുന്നതുമായ നവലിബറല്‍ വികസനരീതിക്ക് പിന്നിലുള്ളത് അമിതലാഭ താല്പര്യം മാത്രമാണ്. ഇത് പങ്കുപറ്റ് സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. പി.പി.പി എന്ന ഓമനപ്പേരില്‍ നടത്തുന്ന ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ആറന്മുള വിമാനത്താവളം.
ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുന്ന പ്രോത്സാഹന നടപടികള്‍ അവസാനിപ്പിക്കണമെന്നും, ആറന്മുള വിമാനത്താവളത്തിനെന്ന പേരില്‍ നടത്തിയിട്ടുള്ള നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള സര്‍ക്കാറിനോടും, പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

വേണ്ട, ആറന്മുള വിമാനത്താവളം - സുഗതകുമാരി ടീച്ചര്‍

പമ്പാതീരത്താണ് ആറന്മുള. അനന്തവിശാലമായ നെല്‍പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്ത്തും വിതയും നാടന്‍പാട്ടും തുയിലുണര്‍ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്ളോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളം കളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ നെല്‍പാടങ്ങളുടെ നടുവിലേക്കാണ് ഒരു എയര്‍പോര്‍ട്ട് ഭീകരമായി താണിറങ്ങാന്‍ പോകുന്നു എന്ന് അറിയുന്നത്.


അതുവേണ്ടാ എന്നും അരുത് എന്നും ഞങ്ങള്‍ ശക്തമായി പറയുന്നു. കാരണം, ഇപ്പോള്‍ തന്നെ മൂന്ന് ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളും നിര്‍മാണത്തിലിരിക്കുന്ന നാലാമത്തെ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടായ കണ്ണൂരും കൊച്ചിയില്‍ ഒരു നാവിക എയര്‍പോര്‍ട്ടും നിലവിലുണ്ട്. ആകപ്പാടെ 600 കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ള ഈ കൊച്ചു കേരളത്തില്‍ എന്തിനാണിത്രമാത്രം എയര്‍പോര്‍ട്ടുകളെന്ന് മനസ്സിലാകുന്നില്ല. സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന് നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കാന്‍ പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ് വിമാനത്താവളം. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല എന്നും ആറന്മുളനിന്നും ഏതാണ്ട് രണ്ടുമണിക്കൂര്‍ ദൂരത്തില്‍ തിരുവനന്തപുരം, നൊടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ ഉണ്ടെന്നും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്ഠമായ നെല്‍പാടങ്ങളാണ്. അവ കുറെ വര്‍ഷങ്ങളായി തരിശ് ഇട്ടിരിക്കയാണെന്നതാണ് കാരണം പറയുന്നത്. എന്നാല്‍, കാരണം മറ്റ് പലതുമാണ്. സമ്പന്നനായ ഒരു വ്യക്തി അവിടെയുള്ള കുറച്ചു വയലുകള്‍ വിലക്കു വാങ്ങുന്നു. ആ വിശാലമായ നെല്‍പാടങ്ങള്‍ക്കെല്ലാം സമൃദ്ധമായി ജലം നല്‍കുന്ന വലിയ തോടിനു നടുവില്‍ ആ വ്യക്തി തടസ്സം സൃഷ്ടിക്കുന്നു. സമീപത്തുള്ള വന്‍ കുന്നുകള്‍ വിലക്കു വാങ്ങി വെട്ടിയിടിച്ച് ആ മണ്ണ് കൊണ്ടുവന്ന് വലിയ തോട്ടില്‍ ഇടുകയാണ് സധൈര്യം ചെയ്തത്. തോട് തിരിഞ്ഞ് ഒഴുകി പാടങ്ങളെല്ലാം ചെളി കെട്ടി ഉപയോഗ ശൂന്യമായി. നാട്ടുകാര്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്‍െറയും കോടതിയുടെയും പിറകെ നടക്കുകയാണ്. തോട്ടിലെ മണ്ണ് നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ പലവട്ടം കലക്ടര്‍ ആജ്ഞ പുറപ്പെടുവിച്ചിട്ടും അത് അനുസരിക്കപ്പെട്ടിട്ടില്ല. വളരെ വൈകിവന്ന അതേരീതിയിലുള്ള കോടതിവിധിയും അതുപോലെ അവഗണിക്കപ്പെട്ടു. ഈ അവസ്ഥയിലാണ് പെട്ടെന്ന് ഒരു വിമാനത്താവള പദ്ധതി അവിടെ ആവിഷ്കരിക്കപ്പെട്ടത്. അതിന്‍െറ നിയമ വൈരുധ്യങ്ങളെപ്പറ്റിയും മറ്റും അന്വേഷണങ്ങളും കേസുകളും നടന്നുകൊണ്ടിരിക്കയാണ്.

ഈ ഘട്ടത്തിലാണ് കേന്ദ്രത്തില്‍നിന്നും അലുവാലിയ എന്ന സര്‍ക്കാറിന്‍െറ പ്രധാന ആസൂത്രണോപദേശകന്‍ കേരളത്തില്‍ എത്തിച്ചേരുന്നത്. അദ്ദേഹത്തിന് കേരളത്തിന്‍െറ നിറഞ്ഞ പച്ചപ്പ് കണ്ടിട്ട് പിടിച്ചില്ല. ‘എന്തിനാണിവിടെ കൃഷി? പ്രത്യേകിച്ചും നെല്‍കൃഷി? എല്ലാ വയലുകളും നികത്തിയിട്ട് വ്യവസായങ്ങള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്കുവേണ്ട ആഹാരം അന്യനാട്ടുകാര്‍ തന്നോളും’ എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ഈ ധിക്കാരത്തിന് മറുപടി കേരളം അതേനാണയത്തില്‍ തിരിച്ചു നല്‍കേണ്ടതാണ്. കേരളം ജലസമൃദ്ധിയുടെയും ഫലസമൃദ്ധിയുടെയും നാടാണ്. പൊന്നുവിളയുന്ന നാടാണ്. മനുഷ്യന്‍െറ ഏറ്റവും പ്രധാന ആവശ്യങ്ങള്‍ പ്രാണവായുവും ജലവും അന്നവുമാണ്. ഈ മൂന്നും നല്‍കാന്‍ കെല്‍പുള്ളവയാണ് നമ്മുടെ കാടുകളും വയലേലകളും. വയലെന്നാല്‍ അന്നദായിനി മാത്രമല്ല ജലസംഭരണിയും കൂടിയാണ്. പെയ്യുന്ന മഴവെള്ളം മുഴുവനും മാര്‍ത്തടത്തില്‍ ഏറ്റുവാങ്ങി ഭൂഗര്‍ഭജലമാക്കി മാറ്റി ഉറവകളായി പുനരുജ്ജീവിപ്പിക്കുന്നത് പ്രകൃതിയുടെ സുകൃതമായ രാസവിദ്യയാണ്. അവിടെ നെല്ല് മാത്രമല്ല വരമ്പുകളില്‍ ഒരായിരം സസ്യജാലങ്ങള്‍ തഴച്ചുനില്‍ക്കുന്നു. അവക്കിടയിലും നെല്ലിന്‍െറ കാല്‍ച്ചുവട്ടിലെ ജലപ്പരപ്പിലും ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ വിഹരിക്കുന്നു. തവളയും മാനത്തു കണ്ണിയും ചെറുമീനുകളും നീര്‍ച്ചിലന്തികളും അരണകളും നീര്‍പാമ്പുകളും പാമ്പുകളും ശലഭങ്ങളും തുമ്പികളും വണ്ടുകളും തേനീച്ചകളും കിളിക്കൂട്ടങ്ങളും വയലുകളും കൊണ്ടു പുലരുന്നു. എല്ലാം നശിപ്പിക്കാന്‍ എന്തെളുപ്പം! ഒരു ജെ.സി.ബി മതിയാകും. ഇങ്ങനെയൊരു ജൈവപ്രഭവ കേന്ദ്രം സൃഷ്ടിക്കുവാനോ എത്ര ദശ വര്‍ഷങ്ങള്‍ വേണം.

വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്കാരം കൂടിയാണ്. നടീല്‍ പാട്ടും കൊയ്ത്തു പാട്ടും തേക്ക് പാട്ടും ഒരു നൂറ് ആചാരങ്ങളും അനുഷ്ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍- കേരളത്തിന്‍െറ മുഖമുദ്രയാണ്, ഐശ്വര്യമാണ്, അമൂല്യ സമ്പത്താണ്.
നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് കേരളത്തിന്‍െറ ധര്‍മം. പമ്പാ തീരത്തിന്‍െറ വളക്കൂറുള്ള മണ്ണ് നശിപ്പിച്ചുകൂടാ. കോണ്‍ക്രീറ്റിട്ട് ശ്വാസംമുട്ടിച്ച് കൊന്നുകൂടാ. അയല്‍വക്കക്കാര്‍ അമിതവിലക്ക് കനിഞ്ഞുനല്‍കുന്ന അരിയും ‘കേരളാവുക്ക് സെപറേറ്റ് താന്‍’ എന്ന് വേര്‍തിരിച്ചയക്കുന്ന കൊടും വിഷംകലര്‍ന്ന പച്ചക്കറിയും പഴങ്ങളുമല്ല മലയാളിക്കാവശ്യം. അവന്‍െറ നാഴിയിടങ്ങഴി മണ്ണില്‍ അന്നം വിളയട്ടെ. നാടന്‍ പശുക്കള്‍ പുലരട്ടെ. ചേറില്‍ പണിയെടുക്കാന്‍ മടിയില്ലാത്ത പുതിയൊരു മലയാളി പുനര്‍ജനിക്കട്ടെ. ഞങ്ങളുടെ പ്രാര്‍ഥന ഇതാണ്. അതിനാലത്രെ സര്‍ക്കാറിനോട് ആറന്മുള എയര്‍പോര്‍ട്ട് അരുത് എന്ന് ഞങ്ങള്‍ ആയിരമായിരം കണ്ഠങ്ങളിലൂടെ രാഷ്ട്രീയാതീതമായി ഉറക്കെ വിളിച്ചുപറയുന്നത്. ആറന്മുള ഒരു പ്രതീകമാണ്. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്‍െറ ഒരു പ്രതീകം. അത് തടയുവാന്‍ ലോകമെങ്ങുമുള്ള മലയാളികളുടെ ശബ്ദം ഉയരട്ടെ.

Monday, December 23, 2013

ജയന്തിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചത്‌ ആറന്മുള അനുമതി വൈകിയതിനാല്‍

 ആറന്മുളയിലെ വിവാദമായ വിമാനത്താവള പദ്ധതിക്ക്‌ അനുമതി നല്‍കാന്‍ വൈകിയതില്‍ ‘ഗാന്ധി കുടുംബ’ത്തിലുണ്ടായ അതൃപ്തി ജയന്തി നടരാജന്റെ രാജിക്കു കാരണമായതായി സൂചന. ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക്‌ വനം-പരിസ്ഥിതി മന്ത്രാലയം ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചത്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റില്‍ അതൃപ്തിക്കു കാരണമായിരുന്നു. നിരവധി തവണ കേരളത്തിലെ
കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടിട്ടും പാരിസ്ഥിതികാനുമതി നല്‍കാന്‍ ജയന്തി നടരാജന്‍ തയ്യാറായിരുന്നില്ല. ആറന്മുളയിലെ പദ്ധതി നടത്തിപ്പുകാരായ കെജിഎസ്‌ ഗ്രൂപ്പിനു പിന്നില്‍ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയാണെന്ന്‌ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല ഒഴിഞ്ഞുകൊണ്ട്‌ ജയന്തി നടരാജന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ രാഹുല്‍ഗാന്ധി ഫിക്കി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ നടത്തിയ പരാമര്‍ശങ്ങളും രാജിയേപ്പറ്റി അഭ്യൂഹത്തിന്‌ കാരണമായിരുന്നു. വലിയ പദ്ധതികള്‍ക്ക്‌ തടസ്സമുണ്ടാക്കാന്‍ പരിസ്ഥിതി മന്ത്രിയോ മുഖ്യമന്ത്രിയോ വിചാരിച്ചാല്‍ സാധിക്കുന്ന സ്ഥിതിയാണ്‌ രാജ്യത്തുള്ളതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ എതിര്‍ത്തുകൊണ്ട്‌ രാജികാരണം വിശദമാക്കിയ ജയന്തി നടരാജന്‍ ഏതെങ്കിലും പദ്ധതിക്കു പാരിസ്ഥിതികാനുമതി നല്‍കുന്നതിന്‌ താന്‍ എതിരു നിന്നിട്ടില്ലെന്ന്‌ വ്യക്തമാക്കി. വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ ഒരു അപേക്ഷയും കെട്ടിക്കിടക്കുന്നില്ല. 92 ശതമാനം പാരിസ്ഥിതിരാനുമതിയും നല്‍കേണ്ടത്‌ സംസ്ഥാന സര്‍ക്കാരുകളാണ്‌, അവര്‍ പറഞ്ഞു. 

പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനേ തുടര്‍ന്നാണ്‌ തന്നെ മാറ്റിയതെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ രംഗത്തെത്തിയ ജയന്തി നടരാജന്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി ചുമതല ഏറ്റെടുത്ത്‌ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെട്ടതിനാല്‍ സ്വയം രാജിവയ്ക്കുകയായിരുനെന്നും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സോണിയാഗാന്ധി നേരിട്ട്‌ ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ്‌ ജയന്തി നടരാജന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്ന്‌ സൂചനകളുണ്ടായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതുമായി മുന്നോട്ടു പോകുന്നതില്‍ ക്രൈസ്തവ സഭയ്ക്കുള്ള അതൃപ്തി കേന്ദ്രമന്ത്രിയുടെ രാജിക്കു കാരണങ്ങളിലൊന്നായി കരുതപ്പെടുന്നുണ്ട്‌. പരിസ്ഥിതി മന്ത്രിലയത്തിനെതിരെ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച ബിഷപ്പുമാര്‍ കടുത്ത ഭാഷയിലാണ്‌ അതൃപ്തി രേഖപ്പെടുത്തിയത്‌. ഇതും ജയന്തി നടരാജന്റെ രാജിക്കു കാരണമായിട്ടുണ്ടാവാം. വിവാദ വിജ്ഞാപനം പിന്‍വലിച്ചതിനു പിന്നാലെ രാജിപ്രഖ്യാപിച്ചതാണ്‌ വിവാദമുയരാന്‍ കാരണം

Friday, December 20, 2013

Report on Aranmula Aiport Altered : Kitco


Kitco and the KGS Aranmula International Airport, promoter of the proposed greenfiled airport at Aranmula in Pathanamthitta district, appear to be on a collision course with the former alleging that the project report given by it has been altered and interpolated.

Kitco Joint General Manager Dominic Chacko has clarified to R. Bhaskaran, the ombudsman for Travancore Cochin Devaswom Boards, that its pre-feasibility report on the proposed airport prepared in 2009 was altered without its consent or knowledge.


Court proceedings


The High Court has initiated proceedings on the basis of a report given by the ombudsman, who reported that the height of flag mast of Aranmula Parthasarathi Temple could not be reduced to facilitate construction of an airport as the flag mast was installed according to tantric rules.In a statement filed before the Kerala High Court, P.T. Nandakumar, Executive Director, KGS group, said that the runway would be located 285 metres away from the boundary of the temple.In a statement filed before the Kerala High Court, P.T. Nandakumar, Executive Director, KGS group, said that the runway would be located 285 metres away from the boundary of the temple.

In a the clarification letter given to the ombudsman, the Joint General Manager said that Kitco had never suggested any kind of alteration to the temple mast in its project report. It seemed that the details of an obstacle survey conducted by an agency hired by the promoters of the airport were included in the report.


A chapter in the report on the tourism potential of the area seemed to have been replaced by the details of the obstacle survey report which had referred to the flag mast of the temple. In fact, the alteration was made on page 34 of the report.


Kitco told the ombudsman that it had only conducted a financial feasibility study on the airport. No technical study report was included in the report. In fact, the airport was conceived as small airport catering to small aircraft at an estimated cost of Rs 100 crore.


KGS statement


In fact, the Aero Survey India which conducted the obstacle survey said the threshold (starting) of the runway would be “displaced” by 285 metres from the temple compound.

He said the ombudsman for Travancore and Cochin Devaswom Boards had wrongly understood the meaning of “threshold displacement,” which meant starting point of the runway.

The High Court on Friday impleaded Kitco as a respondent in the case. The court also allowed S. Subash Chand, Advocate Commissioner appointed in the case, to collect various details in respect of the project and file a report.