Friday, October 11, 2013

ആറന്മുളയിൽ വിമാന താവളത്തിന് എതിരായി സമരം നടക്കുന്നത് തനിക്കറിയാം എന്ന് നമ്മുടെ അതീവ ബുദ്ധിമാനായ എം പിയദ്ദേഹം ഒടുവിൽ സമ്മതിച്ചു....


വിമാനത്താവളം ജനങ്ങളുടെ ആവശ്യമാണ് തേങ്ങക്കുലയാണ് എന്നൊക്കെ തെരുവ് തോറും പ്രസംഗിച്ചു നടക്കുന്ന എം പി തിരുമനസ്സ്, ഇന്നേ നാൾ വരെ (ഉടായിപ്പ്പോർട്ട്‌ ) എയര് പോര്ടിനു എതിരായി സമരം നടക്കുന്ന വിവരം അറിഞ്ഞതായി പോലും ഭാവിച്ചിട്ടില്ല.  "സമരമോ? അങ്ങനെ  ഒന്നും ആറന്മുളയിൽ നടക്കുന്നില്ലല്ലോ!!" എന്നായിരുന്നു ഇത് വരെ തിരുമനസ്സ് പറഞ്ഞു കൊണ്ടിരുന്നത്.. ഇന്നലെ രാവിലെ, പള്ളിയുറക്കം കഴിഞ്ഞു ധ്യാനത്തിന് ഇരുന്നപ്പോഴാണ് തിരുമനസ്സിനു ഒരു ബോധോദയം.."ആറന്മുളയിൽ സമരം നടക്കുന്നുണ്ട് ". ധ്യാനത്തിന്റെ പാരമ്യത്തിൽ സര്വ്വം ലയിച്ചു ഇരുന്നപ്പോഴാണ്  ഒരു അശരീരി കേട്ടത്  "അതാ.. ആറന്മുളയിലെ സമരം അവസാനിക്കാൻ പോകുന്നു.. സമരം ഇപ്പോൾ പൊട്ടും.. ഇപ്പോൾ പൊട്ടും.. ഉണ്ണീ ഉണരൂ..  ഉണ്ണീ ഉണരൂ. " ഞെട്ടി ഉണർന്ന ആ മഹാനുഭാവാൻ തീരുമാനിച്ചു,  ഉടൻ തന്നെ പോയി ഒരു പത്ര സമ്മേളനം നടത്തിയേക്കാം .    അതി രാവിലെ തന്നെ,  കോട്ടയത്തിനുള്ള വണ്ടി പിടിച്ചു,  {പല്ലുതേപ്പ്, കുളി, ചായ, മുതലായവ ധൃതിയിൽ നിർവഹിച്ചു എന്നാണ് ഇന്റലിജൻസ് റിപ്പോര്ട്ട്} അവിടെ എത്തിയപ്പോൾ .. ഹാവൂ ഭാഗ്യം, നിരുപദ്രവകാരികളായ മാധ്യമ സുഹൃത്തുക്കളാണ് മുൻപിൽ.. പിന്നെ ഒന്നും നോക്കിയില്ല.. കത്തിച്ചു വിട്ടു, വാചകവാണം..   "ആറന്മുളയിൽ നടക്കുന്ന സമരം ഇതാ ഇപ്പോൾ തന്നെ അവസാനിക്കും.. ഉടൻ തന്നെ ഞങ്ങൾ തറ കല്ലിടും"  ആവേശത്തിൽ വാണം കത്തിച്ചപ്പോൾ തിരിയിൽ തന്നെയാണോ കത്തിച്ചത് എന്ന് നോക്കാൻ  ആ പരിചയ സമ്പന്നനായ വെടികെട്ടുകാരൻ മറന്നു പോയി.. പുറത്തിട്ട നാക്ക് തിരിച്ചു എടുത്തു എങ്കിലും വാക്ക് തിരിച്ചു എടുക്കാൻ ആ മഹാന് കഴിഞ്ഞില്ല..അങ്ങനെ ഒരു വിധത്തിൽ പത്ര സമ്മേളനം അങ്ങട് നടത്തി, തിരിച്ചു ഭവനത്തിൽ എത്തി ടി വിയിൽ തന്റെ മുഖം കണ്ടു കോൾമയിർ കൊള്ളാൻ തയ്യാറെടുത്തു. ടി വി  കണ്ടപ്പോളാണ് ഭവാൻ ഞെട്ടിയത്. "സമരം അവസാനിക്കും അത്രേ!!! ഇല്ല എന്ന് പറഞ്ഞു കൊണ്ടിരുന്ന സമരം എങ്ങനെയാണു അവസാനിക്കുന്നത്????" അഴിമതിക്കെതിരായി, പൈതൃക സംരക്ഷണത്തിനായി ജാതി മത വർഗ ഭേദം ഇല്ലാതെ നടത്തുന്ന പൊതുജന സമരത്തെ പിന്തുണയ്ക്കു..


 Aranmula Paithruka Grama Karmasamithy
https://www.facebook.com/groups/700930639934068/