ആറന്മുള വിമാനത്താവളത്തെ കുറിച്ച് കോഴഞ്ചേരി സ്വദേശിക്ക് പറയാനുള്ളത്.. ശ്രീ അജിത് കുമാര്‍ കോഴഞ്ചേരി
ഒരു വിഷയത്തെ മാത്രം മുൻനിർത്തി ഒരു ജനപ്രധിനിധിയെ രാഷ്ട്രീയമായോ വ്യക്തിപരമായോ മറ്റേതെങ്കിലും തരത്തിലോ വിചാരണ ചെയ്യാൻ ഞാൻ മുതിരുന്നും ഇല്ല, അത് നമ്മുടെ സംസ്കാരത്തിന് ഭൂഷണവും അല്ല എന്ന ഉത്തമബോധ്യം എനിക്കുണ്ട്. ഞാൻ കോഴഞ്ചേരിയിൽ തിരുവാറന്മുളയ്ക്കടുത്ത് ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ചുവളര്ന്ന ഒരു സാധാരണക്കാരനാണ്.
ആ പരിസരങ്ങളിൽ ജനിച്ചു വളര്ന്ന എല്ലാ ജനതതിയുടെയും ആധ്യാത്മിക , സാംസ്കാരിക തലസ്ഥാനം ആണ് ആറന്മുള ! തൃശൂരുകാരന് ഗുരുവായൂര് പോലെയും പൂരം പോലെയും ഒക്കെത്തന്നെ ആണ് നമുക്കും തിരുവാറന്മുളയും വള്ളംകളിയും! എനിക്ക് ചോദിക്കാനുള്ളത് ചെറിയ കാര്യങ്ങളാണ്; സാധാരണക്കാരന് മനസ്സിലാകുന്ന ചെറിയ കാര്യങ്ങൾ, സംശയങ്ങൾ?
കോഴഞ്ചേരിയിൽ ഒരു ബസ്‌സ്റ്റാന്റ് (അതും പ്രൈവറ്റ് ആണ് കേട്ടോ ) ഉള്ളത് കൊണ്ട് മാത്രം ആറന്മുളയില്‍ പല ബസ് സ്റ്റോപ്പുകള്‍ പോലും 2013 ഇല് ഇല്ലാത്ത കാലം! സാംസ്കാരിക കേന്ദ്രം എന്ന് പറഞ്ഞിട്ട് ഒരു ട്രാന്സ്പോ്ര്ട്ട്ു ബസ്‌സ്റ്റാന്റ് പോലും ഇല്ലാത്ത പ്രദേശം! നൂല്‍പാലം പോലെ ശ്വാസം അടക്കിപ്പിടിച്ച് പന്തളത്തിനോ ചെങ്ങന്നൂര്കോും പോകേണ്ട രണ്ടു റോഡുകള്‍! ഇതാണ് ആറന്മുളയിലെ വികസനപരിശ്ചെദം.
ആറന്മുളയിലെയും പ്രാന്തപ്രദേശങ്ങളിലെയും ബഹു ഭൂരിപക്ഷം ജനതതിയും കോര്പരെറ്റ് ബാങ്കുകളില്‍ തുച്ഛമായ വരുമാനം നിക്ഷേപിക്കുന്നവര്‍ ആണ്, കര്ഷകര്‍ ആണ്! സഹകരണ സ്ഥാപനങ്ങളില്‍ നിന്നും നിത്യവൃത്തിക്ക് കടം എടുക്കുന്നവര്‍! വളത്തിനും കര്ഷക സബ്സിടിക്കും സഹോദരബുദ്ധ്യാ ജാതിഭേദമെന്യേ മതഭേദമെന്യേ ക്യൂ നില്ക്കുന്നവര്‍!!!!!!!!!!
കോര്പ്പരെറ്റ് ബാന്കുകളിലും ലക്ഷങ്ങള്‍ കോടികള്‍ ആക്കി മാറ്റാനുള്ള കരവിരുതുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളിലും പണം നിക്ഷേപിക്കുന്ന അഭിനവ കുമ്പനാടന്‍ കെട്ടിമാറാപ്പുകള്‍ ഇവിടെ വളരെ കുറവാണ്. പരിമിതം ആയ ജീവിത സൌകര്യങ്ങളിലും സ്വന്തം പൈതൃകവും വിശ്വാസ പ്രമാണങ്ങളും മുറുകെ പിടിച്ചു സമരസപ്പെട്ടു ജീവിക്കുന്ന ഒരു പറ്റം ഹിന്ദുക്കളും ക്രിസ്ത്യാനികളും ആണ് ഇവിടെ ഉള്ളത്. പരസ്പരം വേര്തിരിച്ചു അറിയാനാകാതെ ഇവരുടെ വിശ്വാസങ്ങളും ആഘോഷങ്ങളും സാഹോദര്യവും ഇവിടത്തെ പുഞ്ചയുമായും വള്ളംകളിയുമായും വള്ളസദ്യയുമായും ഇഴചേര്ന്നു കിടക്കുന്നു.
ഇവിടെയാരും വിമാനത്താവളത്തിന് മുറവിളി കൂട്ടിയില്ല സമരംചെയ്തില്ല. കെട്ടിയേല്‍പ്പിക്കപ്പെടുന്ന ഒരു സ്വകാര്യ വിമാനത്താവളത്തിന് കുഴലൂത്ത് നടത്തുന്ന ഒരു രാഷ്ട്രീയ-ബിസിനെസ്സ്-കോര്പതറേറ്റ്കളെയും ഞങ്ങള്‍ അരിയിട്ടു വാഴിക്കാനും പോകുന്നില്ല. പ്രൈവറ്റ് ബസ് സ്റ്റാന്റ് പോലും ഇല്ലാത്ത സ്ഥലത്തിന് പ്രൈവറ്റ് വിമാനതാവളം വിഭാവനം ചെയ്യുന്ന തലതിരിഞ്ഞ വികസനം ഞങ്ങള്‍ ശുധഗതിക്കാരായ ഗ്രാമവാസികള്ക്ക് മനസ്സിലാവില്ല. ശബരിമലയിലും പരുമലയിലും നടന്നു പോകുന്നതാണ് ഞങ്ങളുടെ രീതി. അതും പറഞ്ഞു ആരും കൊടിമരവും ഞങ്ങളുടെ വിശ്വാസങ്ങളെയും താഴ്ത്തിക്കെട്ടാന്‍ വരണ്ട.
സ്വന്തം ജീവിതം കൈവിട്ടു പോകും എന്ന ഭയത്തില്‍ സമരം ചെയ്യുന്ന സാധാരണക്കാരന്റെ ഭാഷ സ്ഥലം എംഎല്എ്ക്ക് മനസ്സിലാവില്ല എന്നാണെങ്കില്‍ കയ്യൂക്കിന്റെ ഭാഷ ശീലിക്കാത്ത ഞങ്ങള്ക്ക് അതും ശീലിക്കേണ്ടി വരും.
പറ്റുമെങ്കില്‍ ഞങ്ങളുടെ റോഡുകളിലെ ഗര്ത്താങ്ങള്‍ കുഴികള്‍ ആക്കി മാറ്റിത്തരിക , പ്രധാനറോഡുകളുടെ വീതി കൂട്ടുക, ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി അനുവദിച്ചു തരിക , ഏറ്റവും കുറഞ്ഞത് ജീവന്‍ രക്ഷാ മരുന്നുകളും ഭിഷഗ്വരനും ഉള്ള ഒരു ക്ലിനിക് ആയാലും മതി.
വലിയ മോഹങ്ങള്‍ ഒന്നും ഞങ്ങള്ക്കി ല്ല ; ആരുടെയെങ്കിലും സ്വകാര്യ-വലിയ മോഹങ്ങള്‍ പൂവണിയിക്കാനായി ഞങ്ങളുടെ കണ്ണിലേയും മനസ്സിലെയും കുഞ്ഞു കുഞ്ഞു പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തല്ലിത്തകര്ക്കാ്നായി ഇതിലേക്ക് ഞങ്ങളെ വലിചിഴയ്ക്കാതിരിക്കാനുള്ള സ്വദേശസ്നേഹം എങ്കിലും ഞങ്ങള്‍ വിജയിപ്പിച്ചു വിട്ട ഞങ്ങളെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധി കാട്ടണം.
ആറന്മുള സിന്ഗൂരോ നന്ദിഗ്രാമോ ആവരുത്. ഇവിടെ ഞങ്ങള്‍ ഉയര്ത്തി പ്പിടിക്കുന്ന ഒരു നൈതികത ഉണ്ട്, ദാര്ശ നികത ഉണ്ട്, ധൈഷനികത ഉണ്ട്, അപ്പനപ്പൂപ്പന്മാര്‍ വില വെച്ച ഒരു പരമ്പരയുണ്ട്! KGS എന്ന മൂന്നക്ഷരം എന്നേ അവര്‍ പഠിച്ച ആംഗലേയ ലിപികളിലെ കറുത്ത മൂന്നക്ഷരങ്ങളായി എഴുതി തള്ളി കഴിഞ്ഞു. ചന്ദ്രയാനും മംഗല്യാനും സ്വന്തം മണ്ണിനും മനുഷ്യനും ഗുണകരം ആക്കാനാണ് കുതിച്ചുയര്ന്നത് ജനപ്രതിനിധികളും അങ്ങനെ ആവണം.
സമാധാനപ്രിയരും സൌമ്യരും ശുദ്ധരും ആയ സാധാരണക്കാരുടെ പ്രതിഷേധം ഇന്ന് കണ്ടില്ല എന്ന് നടിച്ചാല്‍ ആസുര ശക്തി ആവാഹിച്ച ഭ്രാന്തരുടെ പ്രതിഷേധം താങ്ങാന്‍ പറ്റില്ല എന്ന് ഓര്ക്കുന്നത് നന്ന്
ഇത് തന്നയാണ് സത്യം. കപടവികസനവാദികളെ ജനം തിരിച്ചറിയും.
ReplyDeleteEthu kochu kunjinum ariyam ethu RobertVadera yude DLF Airport anu annathu!.
ReplyDelete