Friday, January 10, 2014

ആറന്മുള എയര്‍പോര്‍ട്ട് ഒരു വിചിന്തനം - എബി ജോണ്‍ തകടിയേല്‍ (Aby John Thakidiyil)


ആറന്മുള എയർപോർട്ട് ഒരു വിചിന്തനം 


എവിടെയൊക്കെയോ വായിച്ചു ലാൻഡ്‌ മാഫിയ ക്കാരുടെ പേരുപറഞ്ഞു ആറന്മുള എയർപോർട്ടിനെ എതിർക്കരുതെന്ന് . ഞാനൊന്നു പറയട്ടെ ,ഇത് കേരളമാണ്, ഇന്ത്യയിലാണ് എന്തിനും ഏതിനും വെട്ടിപ്പും തട്ടിപ്പും നടത്തുന്ന രാഷ്ട്രീയക്കാരുടെ നാട് ഭൂമാഫിയകളും വേശ്യകളും രാഷ്ട്രീയക്കാരും തമ്മിൽ എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളും ഉള്ള നാട് ഭരിക്കുന്നവർ സ്വന്തം പോക്കറ്റ്‌ വീർപ്പിക്കാനും പാർട്ടി ഫണ്ടിനായും ആരുടെ കാല് വേണമെങ്കിലും നക്കുന്ന നാട് ....

വേറാരോ പറഞ്ഞു കോഴിക്കോടും കണ്ണൂരുംഎയർപോർട്ട് ഉണ്ടെല്ലോ പിന്നെന്തേ ആറന്മുളയിൽ അയീ കൂടെ എന്ന്, കോഴിക്കോടും കണ്ണൂരും കോർപോറേഷനുകൾ ആണ് ആറന്മുള ഒരു കൊച്ചു ഗ്രാമവും ഇതിനെ തമ്മിൽ നിങ്ങൾ താരതമ്യ പെടുതുന്നതിലെ സാമ്യം മനസിലാവുന്നില്ല വികസനമെന്നാൽ നാട് മുടിക്കുക അല്ല വിദേശത്ത് ഇരിക്കുന്ന് അഭിപ്രായങ്ങൾ എഴുതി കോപ്രായം കാട്ടുന്നവന് ആവശ്യമില്ലാത്ത ഈ വികസനത്തിന്റെ പേരിൽ സ്വന്തം വീടും നാടും നഷ്ടപെടുന്നവന്റെ വേദന മനസിലാവില്ല. ഈ ചിലവാക്കുന്ന കാശിന്റെ പകുതി വേണ്ട ഗതാഗത സംവിധാനങ്ങൾ നന്നാക്കാൻ അപ്പോൾ അതല്ലേ വേണ്ടത് .നല്ല റോഡും ഗതാഗത സംവിധാനങ്ങളും ഒരു സ്ഥലത്തിന്റെ മാത്രമല്ല നാടിന്റെ ആകമാനം വികസനത്തിന്‌ വഴി തെളിക്കും.അപ്പോൾ എല്ലാവർക്കും സന്തോഷമാവും അപ്പോൾ അതല്ലേ വേണ്ടത് ..

കേരളത്തിൽ തൊഴിലാളി ക്ഷാമമാണ് കൂലി കൂടുതലാണ് അതിനാൽ ആറന്മുളയിലെ തരിശു നിലങ്ങൾ എയർപോർട്ട് പണിയെട്ടെ എന്ന് പറയുന്നവരോട് ചോദിക്കട്ടെ , കേരളത്തില തൊഴിലാളി ക്ഷാമത്തിനുള്ള പരിഹാരം എയർപോർട്ട് ആണെന്നാണോ അങ്ങേനെങ്കിൽ കേരളം മുഴുവൻ എയർപോർട്ട് പണിയണം.

പിന്നെ കൊച്ചിക്കും തിരുവന്തപുരത്തിനും ഇടയിൽ ഉള്ള മല്ലപള്ളിയിൽ നിന്നും ഓട്ടോയിക് പോയാലും, ഇടക്ക് ചായ കുടിക്കാൻ നിറുത്തിയാലും 2.5 to 3 മണിക്കുറിൽ എയർപോർട്ടിൽ എത്താറുണ്ട് . ഇല്ലാന്ന് പരാതി പറയുന്നവർ ഇനി നാട്ടിൽ വരുമ്പോൾ എന്നെ വിളിച്ചാൽ ഞാൻ 3 മണിക്കുറിൽ താഴെ കൊച്ചിയിൽ നിന്നോ തിരുവന്തപുരത്തു നിന്നോ മല്ലപള്ളിയിൽ എത്തി ചേരുന്ന വണ്ടികൾ അറേഞ്ച് ചെയ്യാം വെറും 125 -130 km വിട്ടു തെക്കോട്ടും വടക്കോട്ടും എയർപോർട്ട്, അപ്പൊ അതിനിടയിൽ ഇനി ഒരു എയർപോർട്ട് വേണോ ?
വികസിത നാടായ, പ്ലയിനുകൾ നമ്മുടെ പ്രൈവറ്റ് ബസ്സുകൾ പോലെ ഓടുന്ന അമേരിക്കയിൽ പോലും 300 km ഇടയിൽ എയർപോർട്ട് കാണില്ല അപ്പൊ കൊച്ചു കേരളത്തിൽ അതിന്റെ ആവശ്യം ഒട്ടുമേ ഇല്ല. ഈ പണം ചിലവഴിച്ചു റോഡുൾ വീതി കൂട്ടി നന്നാക്കിയാൽ വെറും 2 മണിക്കുരിനുള്ളിൽ കൊച്ചിക്കും തിരുവന്തപുരത്തിനും എത്താൻ സാധിക്കും അതു എല്ലാവർക്കും ഉപകാര പ്രദവും ആവും, നാടിന്റെ ആകമാനം വികസനത്തിനും വഴി തെളിക്കും നാടിന്റെ വികസനത്തിന്‌ നല്ല റോഡുകൾ ആണ് വേണ്ടത് അല്ലാതെ എല്ലായിടത്തും എയർപോർട്ടുകൾ അല്ല .


പിന്നെ അവസാനതേതു എന്നാൽ മുഖ്യമായതു KGS ഗ്രൂപ്പ് എന്നാ കമ്പനിക്ക് എയർപോർട്ട് പണിയാൻ എന്ത് പ്രവർത്തി പരിചയമാണ് ഉള്ളത് 4-5 ഫ്ലാറ്റ് പണിഞ്ഞാൽ കിട്ടുന്നതല്ല എയർപോർട്ട് പണിയുവാനുള്ള അറിവും ആർജവവും. എൽ & ടി പോലുള്ള കമ്പനികൾ ഏറ്റെടുക്കുന്ന പണികൾ നമ്മുക്ക് വിശ്വസിക്കാം ഇന്ത്യയെ തന്നെ പലവിധത്തിൽ വിഴുങ്ങുന്ന റീലയൻസ് ഗ്രൂപ്പ്‌ എന്ന കമ്പനിയുടെ, KGS ഗ്രൂപ്പ് എന്ന ഇന്നെലെ മുളച്ച കമ്പനിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് നാം കൂട്ട് നിന്നാൽ അത് ആറന്മുള എന്ന പൈതൃക ഗ്രാമത്തിന്റെ ചരമ ഗീതമാവും. നാളെ കാശു കൊടുത്തു റീലയൻസ് ഗ്രൂപ്പുകാർ വേണമെങ്കിൽ ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിൽ വാസ്തു ദോഷം ഉണ്ടെന്നു പ്രചരിപ്പിച്ചു വാസ്തു പരിഹാരത്തിന് കൊടിമരവും മറ്റും മാറ്റി സ്ഥാപിപ്പിക്കാനും അവർ മടിക്കില്ല (കൊന്നാൽ പാപം തിന്നാൽ തീരുമെന്ന് പറഞ്ഞ പോലെ വേണമെങ്കിൽ അതിന്റെ മുഴുവൻ ചിലവും അവർ വഹിക്കയും ചെയ്യും അപ്പോൾ അവരുടെ പാപം മോചിക്കപെടും എന്നാൽ നമ്മുടെ നാട്ടുകാരുടെ തലയിൽ വീഴുന്ന ശാപം എങ്ങെന നാം കഴുകും ) എന്നാൽ അത് ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിന്റെ പവിത്രത മാത്രമല്ല ആറന്മുള എന്ന പൈതൃക ഗ്രാമത്തിന്റെ ചൈതന്യവും നിഷ്കളങ്കതയും നശിപ്പിക്കും എന്ന് നാം മനസിലാക്കണം. 

ഭൂമിയാകുന്ന ശരീരത്തിന്റെ രക്ത ധമിനികളാവുന്ന നദികളും തോടുകളും ചതുപ്പുകളും നശിപ്പിക്കുമ്പോൾ ഭൂമിയുടെ ശാപം നമ്മുടെ നാളെത്തെ തലമുറകൾ ഏറ്റു വാങ്ങുക തന്നെ ചെയ്യും അന്ന് നാം പരിതപിച്ചിട്ട്‌ കാര്യമില്ല. ഇത് ആറന്മുള ക്ഷേത്രത്തെ മാത്രമല്ല നമ്മുടെ ഗ്രാമീണതയെ തന്നെ നശിപിക്കും. പൊന്മുട്ട ഇടുന്ന താറാവിനെ ഒന്നിച്ചു പോന്മുട്ടകൾ കിട്ടുവാൻ കൊല്ലുന്നത് പോലെ നമ്മുടെ ഗ്രാമീണ വിശുദ്ധിയെ പരിപാവനതയെ സൌന്ദര്യത്തെ ഒക്കെ നാം വികസനമെന്ന പേര് പറഞ്ഞു കൊല്ലാൻ കൂട്ടു നില്ക്കുകയാണ് .ആറന്മുള കണ്ണാടി ആറന്മുള വള്ളംകളി , വാസ്തുവിദ്യ ഗുരുകുലം മാരാമണ്‍ കണ്‍വെൻഷൻ, മാരാമണ്‍ കോഴഞ്ചേരി പള്ളികൾ ഇവയൊക്കെ നാളെ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടയാവാതിരിക്കെട്ടെ , നമ്മുടെ നാളത്തെ തലമുറയ്ക്ക് ഈ പൈതൃക ഗ്രാമം ബാക്കി വെക്കാൻ നമ്മുക്കാവെട്ടെ , നമ്മേ ചൂഷണം ചെയ്യാൻ ശ്രെമിക്കുന്ന കാപാലികരെ മനസിലാക്കുവാൻ നമുക്ക് കഴിയട്ടെ 

വികസനം ആവശ്യമാണ്, അതിനു 100 -150 km ഇടവിട്ട്‌ എയർപോർട്ടുകൾ അല്ല വേണ്ടത് മറിച്ചു ഒരിക്കൽ കൂടി ഞാൻ പറയട്ടെ റോഡുകൾ , മറ്റു അടിസ്ഥാന സൌകര്യങ്ങൾ ഇവയുടെ ഒക്കെ വികസനങ്ങൾ ആണ് .

നാട് നന്നാവാൻ അതല്ലേ നല്ലത്, അതല്ലേ നമ്മുക്ക് വേണ്ടത് അല്ലാതെ വികസനമെന്ന് പറഞ്ഞു മുറ്റത്ത്‌ നില്കുന്ന കുലക്കുന്ന വാഴ വെട്ടണോ ??

1 comment:

  1. നാടിൻറെ നന്മയെ കരുതുന്നവർ ഭാവിയിലെ യാത്രാസൗകര്യങ്ങളേക്കുറിചു നമ്മുടെ നേതാക്കൾ പൗരബോധമുള്ളവരാകട്ടെ.

    അതിനായി പ്രാർത്ഥി ക്കുന്നു .

    തെക്കതിൽ എൻ ജോണ്‍

    ReplyDelete