![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhySFljRocldPSwhJP6tJnOSuvDt_PQNTsOnieUxo7ioSaeJ3hwFKwNRWs7b9cUoQvu4kkhPA-3t4W24IiawCicEK0d35qQv256GLvwGM1ei5EaIAL4GytZI9TX3WUbUXGziY4qi3ABsSI/s320/1544423_230040983844170_567701841_n.jpg)
ആറന്മുള ഐക്കര ജങ്ങ്ഷനില്‍ കൂടിയ സമ്മേളനത്തില്‍ ഫെബ്രുവരി ആദ്യ വാരം ലോക തണ്ണീര്‍ തട ദിനത്തോടനുബന്ധിച്ചു ആരംഭിക്കുന്ന സത്യാഗ്രഹ സമര പരിപാടികളില്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് സുഗത കുമാരി അഭ്യര്‍ഥിച്ചു.
നാളിതു വരെ നിരവധി തട്ടിപ്പുകളും വെട്ടിപ്പുകളും നിയമ ലംഘനങ്ങളും വിമാനത്താവള നിര്‍മ്മാണത്തിന്റെ മറവില്‍ നടന്നിട്ടുണ്ട്. വന്‍ കുംഭകോണവും ഭൂമികച്ചവടവും വഴി അഴിമതി വ്യാപകമായി നടന്നു. വസ്തുതകള്‍ വെളിച്ചത് കൊണ്ട് വരുന്നതിനു സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു .
കാര്‍ഷിക സംസ്കൃതിയുടെ നാടായ ആറന്മുളയില്‍ വിമാന താവളത്തിന് വേണ്ടി കെ ജി എസ് ഗ്രൂപ്പ് വാങ്ങി കൂട്ടിയതുള്‍പ്പെടെയുള്ളയുള്ള ഭൂമിയില്‍ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കും എന്ന പ്രഖ്യാപനം കരഘോഷത്തോടു കൂടിയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJmOHzoL59cW_tELCSNDcHlt9QUS0Zigo5xP2twDUqKn5E9bxJF9QwPgh6hBtRuu5zD40505A9xGBkEu9D6xykBJcNYtHdxDjCRvbE1QFgiZQ55Fdyqm6wY1864KUPraurpeVROANJ9qw/s320/1477375_230039287177673_2078480231_n.jpg)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരും ജനകീയ സമര പ്രതിനിധികളും ആറന്മുള സമരത്തിന് ഐക്യദാര്ട്യംപ്രഖ്യാപിച്ചു. ആറന്മുള ഒരു പ്രതീകം ആണെന്നും
ഇവിടെ തോല്‍ക്കാനാവില്ല എന്നും ഈ സമരം സംസ്ഥാനത്തിന് ഒരു മാതൃക യായിരിക്കും എന്നും സമിതി നേതൃത്വം വ്യക്തമാക്കി.
സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ചു മുന്‍ മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഡോ. തോമസ് ഐസക്, ആര്‍ എസ് എസ്
സംസ്ഥാന പ്രാന്ത കാര്യാ വാഹ് പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പൈതൃക ഗ്രാമ കര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍,തുടങ്ങിയവര്‍ സത്യാഗ്രഹ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സീ പി എം ജില്ല സെക്രട്ടറി അഡ്വഅനന്തഗോപന്‍, ബീ ജെ പി ജില്ല പ്രസിഡന്റ് പീ ആര്‍ അജിത് കുമാര്‍, സീ പീ എം എല്‍ ജില്ല സെക്രട്ടറി എം കെ ജോസഫ്, ആം ആദ്മി സംസ്ഥാന കമ്മിറ്റി അംഗം ഹര്‍ലാല്‍, തുടങ്ങിയവര പ്രസംഗിച്ചു. എ പദ്മകുമാര്‍ സ്വാഗതവും പി ഇന്ദു ചൂടന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment