Sunday, February 23, 2014

അമരക്കാരന് വള്ളം കളിയുടെ നാട്ടില്‍ സ്നേഹോഷ്മളമായ വരവേല്‍പ്പ്

മലയാളക്കരയുടെആത്മാഭിമാനത്തിന്റെ കൊടിയടയാളംആയി മാറിക്കഴിഞ്ഞ ആറന്മുളയില്‍ എത്തിയ ആര്‍ എസ് എസ് സംസ്ഥാന അദ്ധ്യക്ഷന്‍ പി ഇ ബി മേനോന് ഹൃദ്യമായ വരവേല്‍പ്പ്. സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം നിന്ന് ആറന്മുളയില്‍തങ്ങി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന നേതാക്കളുമായി അദ്ദേഹം ഭാവി പരിപാടികളെ പറ്റി കൂടിയാലോചനകള്‍ നടത്തി. എത്രയോ കാലങ്ങളായി കടുത്ത വെല്ലുവിളികള്‍ നേരിട്ട് യുദ്ധരംഗത്തുള്ള പ്രവര്‍ത്തകരുമായി ആര്‍ എസ് എസ് അമരക്കാരന്‍ വിവിധ മേഖലകളെപറ്റി സംവദിച്ചപ്പോള്‍ അവര്‍ക്ക് അത് ആവേശമായി. സായാഹ്നത്തില്‍ വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തില്‍ പങ്കുകൊണ്ട അദ്ദേഹം സമാപനസമ്മേളനത്തിന്റെ അദ്ധ്യക്ഷതവഹിച്ചു.

സത്യാഗ്രഹത്തിന്റെ പതിമൂന്നാം ദിവസംവീട്ടമ്മമാരുടെതായിരുന്നു സമരം. പന്തലില്‍ നിറഞ്ഞുകവിഞ്ഞ ഭൂരിപക്ഷം സ്ത്രീകളുടെകൂട്ടായ്മയില്‍ ജാതിമതരാഷ്ട്രീയ വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരു പൈതൃകഗ്രാമംനടത്തുന്ന ഈ സമരത്തില്‍ കേരളം മുഴുവന്‍ ഒരു മനസ്സോടെ ഒത്തു ചേരുകയാണ് എന്നദ്ദേഹം പറഞ്ഞു. ആറന്മുളയുടെ സന്ദേശം കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഇതൊരു പ്രാദേശിക പ്രശ്നമായി മാത്രം കാണാന്‍ ആവില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിശ്ചയദാര്‍ട്യത്തിന്റെ, സ്ത്രീ ശക്തിയുടെ മുന്നില്‍ സര്‍ക്കാര്‍തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന്, അതിനു സമയംസമാഗതം ആയി കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. 



ആറന്മുളയില്‍ രംഗത്തുള്ളത് എല്ലാ പാര്‍ട്ടികളുടെ ഒരു വിപുലശ്രേണി സംഘടനകളുടെയും, വ്യക്തികളുടെയും കൂടായ്മ ആണ് അതില്‍ സി പി എം, ആര്‍ എസ് എസ് എന്നീ സംഘടനകള്‍ ഒന്നിച്ചു ഉണ്ടെന്നത് മറുഭാഗം ഓര്‍ക്കണം എന്ന് സി പി എം നേതാവും സമിതി സംയോജകനും ആയ എ പദ്മകുമാറിന്റെ സ്വാഗത പ്രസംഗത്തിലെ വാക്കുകളെ അദ്ദേഹം പിന്തുണച്ചു. രാഷ്ട്രീയ കേരളം പ്രതീക്ഷയോടെ കാണുന്ന യുവ നേതൃനിര, സി പി എം നേതാവും എം പി യും ആയ ഡോ. ടി എന്‍ സീമ, ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍, സി പി എം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ആര്‍ എസ് എസ് സേവ പ്രമുഖ് കെ കൃഷ്ണന്‍കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്ത സമാപന യോഗത്തില്‍ മുഴുവന്‍ സമയം പങ്കെടുത്തശേഷം ആണ് പി ഇ ബി മേനോന്‍ വേദിവിട്ടത്.

No comments:

Post a Comment