Sunday, February 23, 2014

നിയമ ലംഘനങ്ങളുടെ പരമ്പരയാണ് ആറന്മുള വിമാനത്താവള പദ്ധതി - കടന്നപ്പള്ളി രാമചന്ദ്രന്‍



നിയമ ലംഘനങ്ങളുടെ പരമ്പരയാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍  കാണുന്നത്. ഭക്ഷണവും, കുടിവെള്ളവും, കിടപ്പാടങ്ങളുമാണ് ഒരു ജനതയുടെ അടിസ്ഥാന ആവശ്യമെന്നും വികസനത്തിന്‍റെ പേരില്‍ ജീവിതം ഇല്ലായ്മ ചെയ്യുന്ന സമീപനം എതിര്‍ത്തു തോല്പ്പിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു
കൊണ്ട് മുന്‍മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ സംസാരിച്ചു.

ബി.ജെ.പി യുടെ ആറന്മുള നിയോജക മണ്ഡലം പ്രസിഡണ്ട്‌ അശോകന്‍ കുളനട ആദ്യക്ഷത വഹിച്ചു. അഡ്വ. ആര്‍ ശരത്ചന്ദ്ര കുമാര്‍ സ്വാഗതം പറഞ്ഞു. ബിജെപി യുടെ സംസ്ഥാന സെക്രട്ടറി അഡ്വ.
നാരായണന്‍ നമ്പൂതിരി ആശംസാ പ്രഭാഷണവും നടത്തി
പ്രശസ്ത രാഷ്ട്രീയ നിരൂപകനും പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേര്‍സ് പ്രസിഡണ്ടും ആയ അഡ്വ. എ ജയശങ്കര്‍ മുഖ്യ പ്രഭാഷണവും നടത്തി

വികസനം എന്നത് വിമാനത്താവളത്തിന്‍റെയും ഗോള്‍ഫ് കോഴ്സുകളുടെയും രൂപത്തിലാണ് ഇപ്പോള്‍  നടക്കുന്നത്. ആശാസ്ത്രീയമായ വികസന സങ്കല്പങ്ങള്‍ ആണ് ഇവിടെ ഉള്ളത്. താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് ജനപ്രധിനിധികളെ പറഞ്ഞു പറ്റിക്കുന്നതെന്നും ആറന്മുളയില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്
നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരം ആണെന്നും മൂലധന ശക്തികള്‍ എങ്ങനെ ഒരു ഗ്രാമത്തെ ഇല്ലാതാക്കുന്നു എന്ന് ഇവിടെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.              

No comments:

Post a Comment