വികസന ഭ്രാന്തിന്റെ ഭീഷണി നിലനില്ക്കുന്ന ആറന്മുളയിൽ സ്വയ രക്ഷയ്ക്കായി സത്യാഗ്രഹം നടത്തുന്ന പന്തലിൽ കാവ്യാർച്ചനയുമായി എത്തിയത് മലയാളത്തിന്റെ പ്രിയങ്കരൻ ആയ കവി കുരീപുഴ ശ്രീകുമാർ. അപചയം ബാധിച്ച വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുന്ന കവി ഏറ്റുപാടിയത് നോവുന്ന മലയാളി മനസ്സിന്റെ ഉത്ക്കണ്ടകൾ. അനിയന്ത്രിതമായി നാടൊട്ടുക്ക് കോണ്‍ക്രീറ്റ് നിറയ്ക്കുമ്പോൾ, എല്ലാ ഗ്രാമങ്ങളും വികസിച്ചു പട്ടണങ്ങൾ ആകുമ്പോൾ നമുക്കിനി കടൽ മാത്രമേ വികസിക്കാതെ ഉള്ളു എന്ന് കവി. അത് ആറന്മുളയുടെ മനസ്സുകൂടിയാണ്, പമ്പയുടെ കരയിൽ പ്രകൃതി ഇനിയും അത്രയൊന്നും ആക്രമിക്കപ്പെടാത്ത ശാ ലീനമായ, പുരാതനമായ, ഒരു തുരുത്തായി ക്ഷേത്ര ഗ്രാമം. അവർ അവിടെയും വരുകയാണ്. നന്മയുടെ മനസ്സുകൾ ഇവിടെ ഒന്ന് ചേരണം. വള്ളപ്പാട്ടിന്റെ താളം നെഞ്ചേറ്റിയ ആറന്മുളയുടെ സായാൻഹം കവിതയുടെ ഉൾക്കരുത്തിൽ ബലവത്താകുകയായിരുന്നു. ആറന്മുള സത്യാഗ്രഹം കേരള ചരിത്രത്തിലെ പ്രധാന സമരങ്ങളില്‍ ഒന്നാകുകയാണ് ഈ സമരം വിജയികേണ്ടത് കേരളത്തിന്‍റെ ഭാവിക്ക് അനിവാര്യം ആണ് എന്ന് കുരീപുഴ ശ്രീകുമാര്‍ പറഞ്ഞു.
രാവിലെ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ അനിശ്ചിത കാല സത്യാഗ്രഹ സമരം
എട്ടാം ദിവസം പ്രൊ. എസ് സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ജനവികാരം തെല്ലും മാനിക്കാതെ തന്നിഷ്ട്ടം നടത്തുന്ന ഭരണാധികാരികള്‍ നിലവിലുള്ള ജനാധിപത്യത്തെപറ്റി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കറുത്തപണത്തിന്‍റെ ശക്തികള്‍ക്ക് മുന്പില്‍ ഒരു മഹത് സംസ്കാരത്തെയും ഭുമിയെയും അടിയറവുവെയ്ക്കാന്‍ തയ്യാറാകുന്നത് ലജ്ജാകരമെന്നു കേരള നദി സംരക്ഷണസമതി സംസ്ഥാന സെക്രെട്ടറി പ്രൊഫ. സീതാരാമന്‍ അഭിപ്രായപെട്ടു. മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനായ വി.എന്‍ ഗോപിനാഥന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളെകുറിച്ചു ചിന്തിക്കാതെ നിയമവ്യവസ്ഥയെകുറിച്ചു അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ജനദ്രോഹപരമായ നടപടികള്‍ ആറന്മുളയില്‍ സീകരികുന്നതെന്ന്, നദി മരിച്ചാല്‍ ജനജീവിതം താറുമാറാകുമെന്നു , അദ്ധ്യക്ഷത വഹിച്ച നദി സംരക്ഷണ സമതി സംസ്ഥാന വൈസ്പ്രസിഡന്‍റ് വി എന്‍ ഗോപിനാഥ പിള്ള പറഞ്ഞു.

ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി സംയോജകന്‍ പി ആര്‍ ഷാജി സ്വാഗതം ആശംസിച്ചു. അദ്ദേഹം സ്ഥലം എം എൽ എ യും മറ്റും സമരത്തെ പറ്റി ഉയർത്തുന്ന പ്രാദേശികതാ വാദം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് പറഞ്ഞു. അന്താരാഷ്ട്ര വിമാന താവളം ആറന്മുളക്കാർക്ക് മാത്രം സഞ്ചരിക്കാൻ ആണ് എന്ന് ബഹുമാനപ്പെട്ട എം എൽ എ കരുതുന്നതായി തോന്നുന്നു. അതുമായി വന്ന വ്യക്തികൾ, ഉമ്മൻ ചാണ്ടി ഉൾപ്പെടെ, ആറന്മുളക്കാർ ആണെന്നും അദ്ദേഹം കരുതുന്നു. ഇത്ര അപക്വം ആയ നിലപാടുകൾ എടുക്കുന്ന ഒരു വ്യക്തി ജനപ്രതിനിധി ആയതു ആറന്മുളയുടെ ദൌർഭാഗ്യം ആണ്. അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല, ദുർവാശിയും, ക്ഷുദ്രമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ആണ് ഇത് ചെയ്യിക്കുന്നത് എന്ന് ആറന്മുളക്കാർക്ക് അറിയാം. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല. ചരിത്രാതീതമായ ഈ ക്ഷേത്രം മദ്ധ്യ കാലഘട്ടങ്ങൾ മുതൽ രേഖപെടുത്തപെട്ടിട്ടുണ്ട് ആറന്മുള ഭാരതത്തിലെ പുരാതന പ്രസിദ്ധമായ നൂറ്റി എട്ടു
വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് എന്നും, അത് അറുപത്തിനാല് മഹാ ഗ്രാമങ്ങളിൽ ഒന്നാണ് എന്നും. അത് ഈ പറയുന്നവർ ഒക്കെ മനസ്സിലാക്കണം, ഇനിയും അറിയില്ലെങ്കിൽ. അതിനെ ലക്‌ഷ്യം വെക്കുന്നവർ ഇതൊക്കെ അറിഞ്ഞവർ തന്നെ, പലരും അവരുടെ ആയുധങ്ങൾ ആകാൻ നിന്ന് കൊടുക്കുന്നു എന്ന് മാത്രം.

കേരള കര്‍ഷകസംക്ഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി മുണ്ടപ്പള്ളി തോമസ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, പ്രൊഫ് കുസുമംതോമസ്, ഏലൂര്‍ ഗോപിനാഥ്, രാമചന്ദ്രന്‍ കിടങ്ങൂര്‍, കേരളാ യൂണിവേഴ്സിറ്റി മുന്‍ ചെയര്‍മാന്‍ വി.വിനോദ്, പ്രമുഖ കര്‍ഷകന്‍ എം.കെ പാപ്പന്‍, എന്നിവര്‍ സത്യഗ്രഹികളെ അഭിസംബോദന ചെയ്തു സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ സമര സമതിപ്രവര്‍ത്തകരും സംസ്ഥാന നദി സംരക്ഷണ സമതി അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കെടുത്തു.
No comments:
Post a Comment