Tuesday, November 26, 2013
Monday, November 18, 2013
ആറന്മുള വിമാനത്താവളത്തെ കുറിച്ച് കോഴഞ്ചേരി സ്വദേശിക്ക് പറയാനുള്ളത്.. ശ്രീ അജിത് കുമാര്‍ കോഴഞ്ചേരി
ഒരു വിഷയത്തെ മാത്രം മുൻനിർത്തി ഒരു ജനപ്രധിനിധിയെ രാഷ്ട്രീയമായോ വ്യക്തിപരമായോ മറ്റേതെങ്കിലും തരത്തിലോ വിചാരണ ചെയ്യാൻ ഞാൻ മുതിരുന്നും ഇല്ല, അത് നമ്മുടെ സംസ്കാരത്തിന് ഭൂഷണവും അല്ല എന്ന ഉത്തമബോധ്യം എനിക്കുണ്ട്. ഞാൻ കോഴഞ്ചേരിയിൽ തിരുവാറന്മുളയ്ക്കടുത്ത് ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ചുവളര്ന്ന ഒരു സാധാരണക്കാരനാണ്.
ആ പരിസരങ്ങളിൽ ജനിച്ചു വളര്ന്ന എല്ലാ ജനതതിയുടെയും ആധ്യാത്മിക , സാംസ്കാരിക തലസ്ഥാനം ആണ് ആറന്മുള ! തൃശൂരുകാരന് ഗുരുവായൂര് പോലെയും പൂരം പോലെയും ഒക്കെത്തന്നെ ആണ് നമുക്കും തിരുവാറന്മുളയും വള്ളംകളിയും! എനിക്ക് ചോദിക്കാനുള്ളത് ചെറിയ കാര്യങ്ങളാണ്; സാധാരണക്കാരന് മനസ്സിലാകുന്ന ചെറിയ കാര്യങ്ങൾ, സംശയങ്ങൾ?
കോഴഞ്ചേരിയിൽ ഒരു ബസ്‌സ്റ്റാന്റ് (അതും പ്രൈവറ്റ് ആണ് കേട്ടോ ) ഉള്ളത് കൊണ്ട് മാത്രം ആറന്മുളയില്‍ പല ബസ് സ്റ്റോപ്പുകള്‍ പോലും 2013 ഇല് ഇല്ലാത്ത കാലം! സാംസ്കാരിക കേന്ദ്രം എന്ന് പറഞ്ഞിട്ട് ഒരു ട്രാന്സ്പോ്ര്ട്ട്ു ബസ്‌സ്റ്റാന്റ് പോലും ഇല്ലാത്ത പ്രദേശം! നൂല്‍പാലം പോലെ ശ്വാസം അടക്കിപ്പിടിച്ച് പന്തളത്തിനോ ചെങ്ങന്നൂര്കോും പോകേണ്ട രണ്ടു റോഡുകള്‍! ഇതാണ് ആറന്മുളയിലെ വികസനപരിശ്ചെദം.
ആറന്മുളയിലെയും പ്രാന്തപ്രദേശങ്ങളിലെയും ബഹു ഭൂരിപക്ഷം ജനതതിയും കോര്പരെറ്റ് ബാങ്കുകളില്‍ തുച്ഛമായ വരുമാനം നിക്ഷേപിക്കുന്നവര്‍ ആണ്, കര്ഷകര്‍ ആണ്! സഹകരണ സ്ഥാപനങ്ങളില്‍ നിന്നും നിത്യവൃത്തിക്ക് കടം എടുക്കുന്നവര്‍! വളത്തിനും കര്ഷക സബ്സിടിക്കും സഹോദരബുദ്ധ്യാ ജാതിഭേദമെന്യേ മതഭേദമെന്യേ ക്യൂ നില്ക്കുന്നവര്‍!!!!!!!!!!
കോര്പ്പരെറ്റ് ബാന്കുകളിലും ലക്ഷങ്ങള്‍ കോടികള്‍ ആക്കി മാറ്റാനുള്ള കരവിരുതുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളിലും പണം നിക്ഷേപിക്കുന്ന അഭിനവ കുമ്പനാടന്‍ കെട്ടിമാറാപ്പുകള്‍ ഇവിടെ വളരെ കുറവാണ്. പരിമിതം ആയ ജീവിത
സൌകര്യങ്ങളിലും സ്വന്തം പൈതൃകവും വിശ്വാസ പ്രമാണങ്ങളും മുറുകെ പിടിച്ചു സമരസപ്പെട്ടു ജീവിക്കുന്ന ഒരു പറ്റം ഹിന്ദുക്കളും ക്രിസ്ത്യാനികളും ആണ് ഇവിടെ ഉള്ളത്. പരസ്പരം വേര്തിരിച്ചു അറിയാനാകാതെ ഇവരുടെ വിശ്വാസങ്ങളും ആഘോഷങ്ങളും സാഹോദര്യവും ഇവിടത്തെ പുഞ്ചയുമായും വള്ളംകളിയുമായും വള്ളസദ്യയുമായും ഇഴചേര്ന്നു കിടക്കുന്നു.
ഇവിടെയാരും വിമാനത്താവളത്തിന് മുറവിളി കൂട്ടിയില്ല സമരംചെയ്തില്ല. കെട്ടിയേല്‍പ്പിക്കപ്പെടുന്ന ഒരു സ്വകാര്യ വിമാനത്താവളത്തിന് കുഴലൂത്ത് നടത്തുന്ന ഒരു രാഷ്ട്രീയ-ബിസിനെസ്സ്-കോര്പതറേ റ്റ്കളെയും ഞങ്ങള്‍ അരിയിട്ടു വാഴിക്കാനും പോകുന്നില്ല. പ്രൈവറ്റ് ബസ് സ്റ്റാന്റ് പോലും ഇല്ലാത്ത സ്ഥലത്തിന് പ്രൈവറ്റ് വിമാനതാവളം വിഭാവനം ചെയ്യുന്ന തലതിരിഞ്ഞ വികസനം ഞങ്ങള്‍ ശുധഗതിക്കാരായ ഗ്രാമവാസികള്ക്ക് മനസ്സിലാവില്ല. ശബരിമലയിലും പരുമലയിലും നടന്നു പോകുന്നതാണ് ഞങ്ങളുടെ രീതി. അതും പറഞ്ഞു ആരും കൊടിമരവും ഞങ്ങളുടെ വിശ്വാസങ്ങളെയും താഴ്ത്തിക്കെട്ടാന്‍ വരണ്ട.
സ്വന്തം ജീവിതം കൈവിട്ടു പോകും എന്ന ഭയത്തില്‍ സമരം ചെയ്യുന്ന സാധാരണക്കാരന്റെ ഭാഷ സ്ഥലം എംഎല്എ്ക്ക് മനസ്സിലാവില്ല എന്നാണെങ്കില്‍ കയ്യൂക്കിന്റെ ഭാഷ ശീലിക്കാത്ത ഞങ്ങള്ക്ക് അതും ശീലിക്കേണ്ടി വരും.
പറ്റുമെങ്കില്‍ ഞങ്ങളുടെ റോഡുകളിലെ ഗര്ത്താങ്ങള്‍ കുഴികള്‍ ആക്കി മാറ്റിത്തരിക , പ്രധാനറോഡുകളുടെ വീതി കൂട്ടുക, ഒരു സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രി അനുവദിച്ചു തരിക , ഏറ്റവും കുറഞ്ഞത് ജീവന്‍ രക്ഷാ മരുന്നുകളും ഭിഷഗ്വരനും ഉള്ള ഒരു ക്ലിനിക് ആയാലും മതി.
വലിയ മോഹങ്ങള്‍ ഒന്നും ഞങ്ങള്ക്കി ല്ല ; ആരുടെയെങ്കിലും സ്വകാര്യ-വലിയ മോഹങ്ങള്‍ പൂവണിയിക്കാനായി ഞങ്ങളുടെ കണ്ണിലേയും മനസ്സിലെയും കുഞ്ഞു കുഞ്ഞു പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തല്ലിത്തകര്ക്കാ്നായി ഇതിലേക്ക് ഞങ്ങളെ വലിചിഴയ്ക്കാതിരിക്കാനുള്ള സ്വദേശസ്നേഹം എങ്കിലും ഞങ്ങള്‍ വിജയിപ്പിച്ചു വിട്ട ഞങ്ങളെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധി കാട്ടണം.
ആറന്മുള സിന്ഗൂരോ നന്ദിഗ്രാമോ ആവരുത്. ഇവിടെ ഞങ്ങള്‍ ഉയര്ത്തി പ്പിടിക്കുന്ന ഒരു നൈതികത ഉണ്ട്, ദാര്ശ നികത ഉണ്ട്, ധൈഷനികത ഉണ്ട്, അപ്പനപ്പൂപ്പന്മാര്‍ വില വെച്ച ഒരു പരമ്പരയുണ്ട്! KGS എന്ന മൂന്നക്ഷരം എന്നേ അവര്‍ പഠിച്ച ആംഗലേയ ലിപികളിലെ കറുത്ത മൂന്നക്ഷരങ്ങളായി എഴുതി തള്ളി കഴിഞ്ഞു. ചന്ദ്രയാനും മംഗല്യാനും സ്വന്തം മണ്ണിനും മനുഷ്യനും ഗുണകരം ആക്കാനാണ് കുതിച്ചുയര്ന്നത് ജനപ്രതിനിധികളും അങ്ങനെ ആവണം.
സമാധാനപ്രിയരും സൌമ്യരും ശുദ്ധരും ആയ സാധാരണക്കാരുടെ പ്രതിഷേധം ഇന്ന് കണ്ടില്ല എന്ന് നടിച്ചാല്‍ ആസുര ശക്തി ആവാഹിച്ച ഭ്രാന്തരുടെ പ്രതിഷേധം താങ്ങാന്‍ പറ്റില്ല എന്ന് ഓര്ക്കുന്നത് നന്ന്
Friday, October 11, 2013
ആറന്മുളയിൽ വിമാന താവളത്തിന് എതിരായി സമരം നടക്കുന്നത് തനിക്കറിയാം എന്ന് നമ്മുടെ അതീവ ബുദ്ധിമാനായ എം പിയദ്ദേഹം ഒടുവിൽ സമ്മതിച്ചു....
വിമാനത്താവളം ജനങ്ങളുടെ ആവശ്യമാണ് തേങ്ങക്കുലയാണ് എന്നൊക്കെ തെരുവ് തോറും പ്രസംഗിച്ചു നടക്കുന്ന എം പി തിരുമനസ്സ്, ഇന്നേ നാൾ വരെ (ഉടായിപ്പ്പോർട്ട് ) എയര് പോര്ടിനു എതിരായി സമരം നടക്കുന്ന വിവരം അറിഞ്ഞതായി പോലും ഭാവിച്ചിട്ടില്ല. "സമരമോ? അങ്ങനെ ഒന്നും ആറന്മുളയിൽ നടക്കുന്നില്ലല്ലോ!!" എന്നായിരുന്നു ഇത് വരെ തിരുമനസ്സ് പറഞ്ഞു കൊണ്ടിരുന്നത്.. ഇന്നലെ രാവിലെ, പള്ളിയുറക്കം കഴിഞ്ഞു ധ്യാനത്തിന് ഇരുന്നപ്പോഴാണ് തിരുമനസ്സിനു ഒരു ബോധോദയം.."ആറന്മുളയിൽ സമരം നടക്കുന്നുണ്ട് ".
ധ്യാനത്തിന്റെ പാരമ്യത്തിൽ സര്വ്വം ലയിച്ചു ഇരുന്നപ്പോഴാണ് ഒരു അശരീരി കേട്ടത് "അതാ.. ആറന്മുളയിലെ സമരം അവസാനിക്കാൻ പോകുന്നു.. സമരം ഇപ്പോൾ പൊട്ടും.. ഇപ്പോൾ പൊട്ടും.. ഉണ്ണീ ഉണരൂ.. ഉണ്ണീ ഉണരൂ. " ഞെട്ടി ഉണർന്ന ആ മഹാനുഭാവാൻ തീരുമാനിച്ചു, ഉടൻ തന്നെ പോയി ഒരു പത്ര സമ്മേളനം നടത്തിയേക്കാം .
അതി രാവിലെ തന്നെ, കോട്ടയത്തിനുള്ള വണ്ടി പിടിച്ചു, {പല്ലുതേപ്പ്, കുളി, ചായ, മുതലായവ ധൃതിയിൽ നിർവഹിച്ചു എന്നാണ് ഇന്റലിജൻസ് റിപ്പോര്ട്ട്} അവിടെ എത്തിയപ്പോൾ .. ഹാവൂ ഭാഗ്യം, നിരുപദ്രവകാരികളായ മാധ്യമ സുഹൃത്തുക്കളാണ് മുൻപിൽ.. പിന്നെ ഒന്നും നോക്കിയില്ല.. കത്തിച്ചു വിട്ടു, വാചകവാണം.. "ആറന്മുളയിൽ നടക്കുന്ന സമരം ഇതാ ഇപ്പോൾ തന്നെ അവസാനിക്കും.. ഉടൻ തന്നെ ഞങ്ങൾ തറ കല്ലിടും" ആവേശത്തിൽ വാണം കത്തിച്ചപ്പോൾ തിരിയിൽ തന്നെയാണോ കത്തിച്ചത് എന്ന് നോക്കാൻ ആ പരിചയ സമ്പന്നനായ വെടികെട്ടുകാരൻ മറന്നു പോയി.. പുറത്തിട്ട നാക്ക് തിരിച്ചു എടുത്തു എങ്കിലും വാക്ക് തിരിച്ചു എടുക്കാൻ ആ മഹാന് കഴിഞ്ഞില്ല..അങ്ങനെ ഒരു വിധത്തിൽ പത്ര സമ്മേളനം അങ്ങട് നടത്തി, തിരിച്ചു ഭവനത്തിൽ എത്തി ടി വിയിൽ തന്റെ മുഖം കണ്ടു കോൾമയിർ കൊള്ളാൻ തയ്യാറെടുത്തു. ടി വി കണ്ടപ്പോളാണ് ഭവാൻ ഞെട്ടിയത്. "സമരം അവസാനിക്കും അത്രേ!!! ഇല്ല എന്ന് പറഞ്ഞു കൊണ്ടിരുന്ന സമരം എങ്ങനെയാണു അവസാനിക്കുന്നത്????" അഴിമതിക്കെതിരായി, പൈതൃക സംരക്ഷണത്തിനായി ജാതി മത വർഗ ഭേദം ഇല്ലാതെ നടത്തുന്ന പൊതുജന സമരത്തെ പിന്തുണയ്ക്കു..Aranmula Paithruka Grama Karmasamithy
https://www.facebook.com/groups/700930639934068/


Friday, September 27, 2013
പുറ്റു നീക്കൽ മാമാങ്കം - ആറന്മുള സത്രക്കടവ്
പത്രങ്ങളിൽ വന്നത്.;-
പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്ക് വിഘാതമായേക്കാവുന്ന പമ്പാനദിയിലെ മണല്‍പ്പുറ്റുകള്‍ ഉത്തൃട്ടാതി വള്ളംകളിക്കു ശേഷം നീക്കം ചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. വള്ളംകളിക്കു മുമ്പുതന്നെ പുറ്റു നീക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അട്ടിമറിച്ച് ഇന്നു രാവിലെ(26.9.13) പുറ്റുനീക്കല്‍ ആരംഭിച്ചതിനു പിന്നില്‍ പണം തട്ടാനുള്ള കരാറുകാരുടെയും എന്‍ജിനീയര്‍മാരുടെയും ഗൂഢാലോചനയാണെന്ന് ആരോപിച്ച് ആറന്മുള, ഇടശ്ശേരിമല കരയോഗം പ്രവര്‍ത്തകരാണ് ഡ്രജര്‍ തടഞ്ഞത്.വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പരപ്പുഴക്കടവു മുതല്‍ മാലേത്തു കടവു വരെയുള്ള ഭാഗത്തെ പുറ്റു നീക്കാന്‍ ഏകദേശം 21 ലക്ഷം രൂപയുടെ കരാറാണ് സര്‍ക്കാര്‍ നല്‍കിയത്. പമ്പയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ വള്ളംകളിയ്ക്കു മുന്‍പ് പുറ്റു നീക്കം ചെയ്യേണ്ടി വന്നില്ല. ജലസേചന വകുപ്പ്, കോഴഞ്ചേരി അസിസ്റ്റന്റ് എന്‍ജിനീയറുടെ നിര്‍ദ്ദേശ പ്രകാരം ഇന്നു രാവിലെയാണ് പണി നടത്തുവാന്‍ ശ്രമിച്ചത്. വള്ളംകളിയ്ക്കു ശേഷം ആ പേരില്‍ പുറ്റു നീക്കാന്‍ ശ്രമിച്ചതിനെ ഇടശ്ശേരിമല കരയോഗം പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും ഡ്രജര്‍ തടഞ്ഞിടുകയും ചെയ്തു. വള്ളംകളിയ്ക്കു വേണ്ടി പുറ്റു നീക്കുക എന്ന പേരില്‍ വര്‍ഷങ്ങളായി നടക്കുന്നത് വലിയൊരു തട്ടിപ്പാണെന്ന് ഇതിലൂടെ വ്യക്തമായെന്നും ഇപ്പോള്‍ പുറ്റു നീക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സര്‍ക്കാരില്‍ നിന്നും പണം തട്ടുക എന്ന ഉദ്ദേശ്യമാണുള്ളതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇടശ്ശേരിമല കരയോഗം അംഗങ്ങളും പൈതൃകഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകരുമായ മനേഷ് നായര്‍, അനൂപ് ചന്ദ്രന്‍, മുരളീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുറ്റുനീക്കല്‍ തടഞ്ഞത്.
ചില നാട്ടുവിശേഷങ്ങൾ
കേരളത്തിലെ നദീതടങ്ങൾ സംരക്ഷിക്കപ്പെടണ്ടതിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പലരും അതിന്റെ ആവശ്യകതയെ കുറിച്ച് ബോധവാന്മാരാണോ എന്ന് സംശയമാണ്. സമുദ്രജലം നദീജലതിൽ കലരുകയും ജലാശയങ്ങളെ മലിനമാക്കുകയും ചെയ്യുക എന്നാ ഗുരുതര സാഹചര്യമാണ് ഇപ്പോൾ നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഭൂമാതാവിന്റെ ഗർഭപാത്രം താങ്ങാവുന്നതിൽ അപ്പുറം ഖനനം ചെയ്തു കൊള്ളയടിച്ചിട്ടും മതി വരാതെ മണൽ മാഫിയ, നദീതടങ്ങൾ കയ്യേറി കമാനങ്ങളും കൊട്ടാരങ്ങളും പണിതു നദികളെ ശ്വാസം മുട്ടിച്ചു കൊണ്ട് ഭൂമാഫിയ, ജലാശയങ്ങളുടെ ജീവ നദികളായ മരങ്ങളെ വെട്ടിയും ഉണക്കിയും മറ്റു മാഫിയകൾ,, ഇതിനെല്ലാമിടയിൽ ജീവന് വേണ്ടി കേഴുന്ന ഭാഗീരതിയുടെ പിന്മുറക്കാർ.... ഭഗീരതൻ ഭൂമിക്കു ജീവൻ ഏകാനാണ് പരാശക്തി സ്വരൂപിണിയെ ഭാരതത്തിലേക്ക് കൊണ്ട് വന്നത്. ഗംഗയും പമ്പയും നിളയും ഭാരതപ്പുഴയും തലമുറകളോളം പാലിച്ച ഭാരത ഭൂജാതർക്കു എന്നു മുതലാണ് നദികളെ വേണ്ടാതായി തുടങ്ങ്യത്?? സമുദ്ര നിരപ്പിനേക്കാൾ താഴേക്ക് നദികളുടെ അടിത്തട്ടു സഞ്ചരിച്ചു കഴിഞ്ഞു, ഇനി നമ്മുടെ കിണറുകളിൽ ഉപ്പുവെള്ളം എത്തിത്തുടങ്ങും. (വരണ്ട മുടിയിൽ എത്ര എണ്ണ തേച്ചാലും സ്വാഭാവികത കിട്ടില്ല, നമ്മുടെ ജലാശയങ്ങളിൽ ഉപ്പു കൂടി കഴിഞ്ഞാൽ തലയില തേക്കുന്ന എണ്ണ - കച്ചവടക്കാർക്ക് കോളായിരിക്കും.) ഡോക്ടർ സി ഐ ഐസക്ക് പറഞ്ഞത് പോലെ, നമ്മുടെ പർവത നിരകളും തന്നീര്തടങ്ങളും സംഭരിച്ചു വച്ചിരിക്കുന്ന ജലത്തിന് സമുദ്രജലത്തിന്റെ മർദ്ദതിനെ അതിജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. നീർത്തടങ്ങളും മറ്റും നികത്തി പമ്പക്കു മരണ വാറന്റ് നല്കി കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ അതി ഭീകരം ആയിരിക്കും. ഇപ്പോൾ 15 രൂപ കൊടുത്തു വാങ്ങുന്ന കുപ്പിവെള്ളത്തിന് 150 രൂപ ആയാലും വാങ്ങിക്കുടിക്കാൻ ആളുണ്ടാവും..
പെട്രോൾ വില കൂടുന്നെ എന്നു പറഞ്ഞു നെഞ്ചതടിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു കാര്യമുണ്ട്, ശീതള പാനീയങ്ങളുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. ആ വര്ദ്ധനവ് അതി രൂക്ഷം ആകാത്തതിനു കാരണം ഭൂമിയുടെ രക്തക്കുഴലുകൾ പൂർണ്ണമായും വറ്റാത്തതു മാത്രമാണ്. (അതിനുള്ള പണിയൊക്കെ നമ്മൾ എടുക്കുന്നുണ്ട് , ഡയാലിസിസ് കൊടുത്തു കൊണ്ട് മഴമേഘങ്ങൾ മറുപണിയും കൊടുക്കുന്നുണ്ട്. :-അല്ലെങ്കിൽ വെള്ളവും കിട്ടാക്കനി ആയേനെ.) പെട്രോൾ ഇല്ലാതെയും മനുഷ്യന് ജീവിച്ചു പോകാം, പകരം സംവിധാനങ്ങൾ കണ്ടു പിടിക്കാം. എന്നാൽ വെള്ളത്തിന് പകരം എന്താണ് ഉപയോഗിക്കുക?
വർഷ കാലത്ത് ഭാരതവർഷം രൗദ്ര രൂപം ആർജിക്കും, ഉഷ്ണ കാലത്ത് വരണ്ടു ഉണങ്ങുകയും ചെയ്യും. ഈ കള്ളനും പോലീസും കളി നമ്മുടെ നിലനില്പ്പിനെ തന്നെ വെല്ലു വിളിച്ചു കൊണ്ടിരിക്കയാണ്. ജലാശയങ്ങളുടെ സംരക്ഷണം മാത്രമാണ് നമ്മുടെയും ഭാവി തലമുറയുടെയും ജീവനെ സംരക്ഷിക്കാനുള്ള പോംവഴി.
ഇത് ഗുണ്ടായിസമല്ലേ?
പമ്പാ നദിയെ സംരക്ഷിക്കാൻ സർക്കാർ ചില "മാസ്റർ പ്ലാനുകൾ " ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും മത്സരിച്ചു ഫണ്ടും അനുവദിക്കുന്നുണ്ട്. (ആദിവാസി പാകെജുകളുടെ കാര്യവും ഇത് പോലെ തന്നെ, ആദിവാസി ഇപ്പോഴും പഴയ പോലെ കഷ്ടപ്പെടുന്നു, ഇടനിലക്കാരുടെ മാളികകളുടെയും ആഡംബര വാഹനങ്ങളുടെയും എണ്ണം മാത്രം വർദ്ധിച്ചു.) പമ്പയുമായി ബന്ധപ്പെട്ട ഒരു പ്രധാന ആഘോഷമാണ് ഉതൃട്ടാതി ജലമേള. വള്ളംകളി നല്ല രീതിയിൽ നടക്കണമെങ്കിൽ പള്ളിയോടങ്ങൾക്ക് കുഴപ്പം കൂടാതെ പോകാൻ കഴിയണം,. അതിനു നദിയിലെ പുറ്റുകൾ നീക്കം ചെയ്യേണ്ടത് അത്യാവശ്യവുമാണ്.
ഉതൃട്ടാതി ജലമെലക്കു മുൻപായി യുദ്ധകാല അടിസ്ഥാനത്തിൽ തട്ടിക്കൂട്ടുന്ന ആഴ്ച പതിപ്പിൽ പ്രധാന സ്ഥാനമാണ് ചെളി/ പുറ്റു നീക്കലിനുള്ളത്. ഓരോ വർഷവും ചെളി നീക്കാൻ വേണ്ടി കരാർ കൊടുക്കും, കരാറുകാർ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി തുകയും വാങ്ങിക്കും. ഉദ്യോഗസ്ഥ തലത്തിൽ സമ്മാനങ്ങൾ എത്തിക്കുന്നുണ്ടാവം ഇല്ലെങ്കിൽ ഈ വിളയാട്ടം നിർബാധം തുടരില്ലല്ലോ. ഗംഭീരമായി ആടുന്ന "നീക്കൽ കഥാപാത്രങ്ങൾ" ഓരോ വർഷവും പുറ്റു നീക്കി, നീക്കി പമ്പയിലെ പുറ്റു മുഴുവനും ഇല്ലാതായി എന്നൊന്നും കരുതണ്ട, എല്ലാ വർഷവും ആവശ്യത്തിനു ചെളി അടിയുന്നുണ്ടല്ലോ.ഉതൃട്ടാതി വള്ളംകളി നടക്കുന്നത് ഓണത്തിന് ശേഷമാണു എന്ന് മാത്രമേ കരാറുകാർക്കും അധികാരികൾക്കും അറിയൂ.. "വള്ളംകളിക്ക് സൌകര്യം ഒരുക്കാൻ വേണ്ടി പുറ്റു നീക്കൽ" എന്ന് മാത്രമേ അവർ വായിച്ചുള്ളൂ, കളിക്ക് മുന്പാണോ അതോ കഴിഞ്ഞാണോ എന്നൊന്നും ആ പേപ്പറിൽ ഇല്ലായിരുന്നു. ഇനി വള്ളംകളിക്ക് വേണ്ടിയല്ല പമ്പയെ സംരക്ഷിക്കാൻ അല്ലെ എന്ന് ചോദിച്ചാൽ.. പരപ്പുഴക്കടവ് മുതൽ മാലേത് കടവ് വരെയുള്ള വിസ്തൃതമായ പ്രദേശത്തെയാണോ പമ്പ എന്ന് വിളിക്കുന്നത്? ആ വിശാലമായ ഭാഗം മാത്രം "സംരക്ഷിച്ചാൽ" മതിയോ?

അല്ല സാർ, വള്ളംകളി സുഗമമായി നടത്താൻ വേണ്ടി തന്നെയാണ് പുറ്റു നീക്കുന്നത്!!!!
26.09.2013 ഇൽ ആറന്മുളയിൽ ഒരു രസികൻ വേല നടന്നു..
വള്ളംകളിക് വേണ്ടി പുറ്റു നീക്കാൻ ഒരു പട അവിടെയെത്തി, "നിങ്ങൾ എന്താണ് ഹേ, ച്ചെയ്യുന്നത്?" എന്ന് ചോദിച്ച കരക്കാരോട്, "വള്ളംകളിക്ക് വേണ്ടി പുറ്റു നീക്കുകയാണ്" എന്നാണ് ആ മാന്യദേഹങ്ങൾ മറുപടി പറഞ്ഞത്.
കരക്കാർ . "വള്ളംകളി കഴിഞ്ഞു മാഷെ, ഇനി അടുത്ത വര്ഷമേ ഉള്ളൂ"
കര. " എല്ലാം സമ്മതിക്കാം, തല്ക്കാലം പണി നിർത്തിയാട്ടെ "
കുറച്ചു ദിവസം ആടി തിമിർക്കാം എന്ന് കരുതി കെട്ടും കെട്ടി വന്നവർ നിരാശരായി, 21 ലക്ഷം രൂപ!!! ചില്ലറ വല്ലതുമാണോ പോയത്!!
അങ്ങനെ വേലയ്ക്കു തിരശ്ശീല വീണു...
Sunday, September 22, 2013
കൂട്ടച്ചതിയെ അതിജീവിച്ച ജനങ്ങളുടെ ജലോത്സവം...
ആറന്മുള വള്ളംകളി ഭക്തി നിർഭരവും വിശിഷ്ട അതിഥികൾ ഭക്തരും ആവണം...
ആറന്മുള വള്ളം കളി ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ ഒരു ചടങ്ങാണ്, അതിൽ സംബന്ധിക്കുന്നവർ ഭക്തി നിർഭരമായ മനസോടെ ക്ഷേത്ര ദർശനവും പ്രാർത്ഥനയും കഴിഞ്ഞാണ് വള്ളംകളിയിൽ പങ്കെടുക്കാറള്ളത്. ഭക്തിയും മതവുമായി ബന്ധമുള്ള ചടങ്ങുകളിൽ അത് രണ്ടും അബദ്ധമാണ് എന്ന് വാദിക്കുന്നവർ പങ്കെടുക്കുന്നത് എന്ത് മാത്രം അർത്ഥ ശൂന്യമാണ്!!!
. 1500-ലേറെ വർഷം മുൻപ് പോലും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ആറന്മുള വള്ളം കളിക്ക് ക്ഷേത്ര ആചാരം എന്ന ഒറ്റ മുഖം മാത്രമാണുള്ളത്. അതിൽ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കേണ്ടത് വള്ളം കളിയെ അതിന്റെ തനിമയിൽ തന്നെ നില നിർത്താൻ ആഗ്രഹിക്കുന്നവർ ആവണം എന്ന ആറന്മുളയുടെ തീരുമാനം ഫലം കണ്ടു. കൃത്യ സമയത്ത് വള്ളംകളി ആരംഭിച്ചു , വൈകിട്ട് 5, അഞ്ചരയോടെ സമാപിക്കുകയും ചെയ്തു. 30 വർഷത്തിനിടയിൽ ഇങ്ങനെ വള്ളംകളി നടന്നിട്ടില്ല എന്നാണ് പഴമക്കാർ പറയുന്നത്. കുറച്ചു വർഷങ്ങളായി ആറന്മുള വള്ളംകളിയിൽ നടന്നു കൊണ്ടിരുന്നത് എന്താണ് എന്ന് അറിഞ്ഞാൽ ക്ഷേത്ര ആചാരമാണോ എന്ന് സംശയം തോന്നും. പി ജെ കുര്യൻ എന്ന ബഹുമാന്യ രാജ്യസഭ ഉപ അധ്യക്ഷൻ അദ്ദേഹത്തിന് വേണ്ടപ്പെട്ട ഏതെങ്കിലും വിശിഷ്ട വ്യക്തിയെ വള്ളംകളിയിൽ സംസാരിപ്പിക്കാം എന്ന നിർദ്ദേശം വക്കും. ആ നിർദ്ദേശം കണ്ണും പൂട്ടി സംഘാടകർ അംഗീകരിക്കും. ജലഘോഷ യാത്രക്ക് ശേഷം ഉച്ചക്ക് ഒന്നരക്ക് മത്സര വള്ളംകളി തുടങ്ങും എന്ന നോട്ടീസിലെ വാചകം അനുസരിച്ച് തുഴക്കാരും പൊതുജനങ്ങളും എങ്ങനെയെങ്കിലും സമയത്ത് തന്നെ സ്ഥലത്ത് എത്തും . വി ഐ പി ആയ അതിഥിയെ നാട് ചുറ്റിക്കാണിച്ചതിന് ശേഷം മാത്രമേ ബഹുമാന്യ രാജ്യസഭ ഉപ അധ്യക്ഷൻ വള്ളംകളി ഫ്ലാഗ് ഓഫ് നടക്കുന്ന സത്രക്കടവിലേക്ക് എത്തിക്കുകയുള്ളൂ. വി ഐ പിയെ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടി റോഡ് അടച്ചു സെക്യൂരിറ്റി ഏർപ്പെടുത്തുകയും ചെയ്യും. പള്ളിയോടത്തിൽ നട്ടുച്ചയ്ക്ക് കാത്തിരിക്കുന്ന തുഴച്ചിൽക്കാർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാൻ പോലും സംഘാടകർ ശ്രദ്ധിക്കാറില്ല എന്ന ആരോപണവും ഉണ്ട്. വെയിലത്ത് മേൽ വസ്ത്രമില്ലാതെ കാത്തിരിക്കുന്ന തുഴച്ചിൽക്കാരുടെ പുറം പൊട്ടി പോവുക പോലും ഉണ്ടായിട്ടുണ്ട്. തൊണ്ട വരണ്ടു തുടങ്ങുമ്പോൾ പമ്പയിലെ "പുണ്യ ജലത്തിൽ" തോർത്ത് മുക്കി ആ തോർത്ത് പിഴിഞ്ഞ് വെള്ളം കുടിക്കുന്നതിൽ അവർക്ക് ഒരു പരിഭവവും ഇല്ലായിരുന്നു. എന്നാൽ പോലും, 1.30 നു തുടങ്ങും എന്ന് പറഞ്ഞ മത്സരം 2.00 മണിക്കോ, 2.30 നോ തുടങ്ങില്ല. 3.00 മണിക്കും തുടങ്ങില്ല.. വേദി നിറഞ്ഞിരിക്കുന്ന വിശിഷ്ട വ്യക്തികൾ മുഴുവനും സംസാരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ തുഴച്ചിൽക്കാർക്ക് തങ്ങളുടെ ധർമം നിർവഹിക്കാൻ സാധിക്കൂ.
വി ഐ പികളുടെ മുൻപിൽ കാത്തു കിടക്കുന്ന പള്ളിയോടങ്ങൾ പരപ്പുഴക്കടവിലേക്ക് യാത്ര ആരംഭിക്കുമ്പോൾ "വച്ചുപാട്ട്" പാടുക എന്നതാണ് കീഴ്വഴക്കം, അങ്ങനെയാണെങ്കിൽ മാത്രമേ ആറന്മുളയുടെ താളത്തിൽ തുഴയാനും ആവേശം ഉൾക്കൊള്ളാനും സാധിക്കൂ. എന്നാൽ മൈക്കിലൂടെ തുഴചിൽക്കാർ കേൾക്കുന്നത് താളവുമായി പുലബന്ധം പോലും ഇല്ലാത്ത വാചക കസർത്തുകൾ ആവും. മണിക്കൂറുകളോളം നീണ്ടു നില്ക്കുന്ന പ്രസംഗങ്ങൾ കഴിഞ്ഞു പള്ളിയോടങ്ങൾ തുഴച്ചിൽ ആരംഭിക്കുമ്പോൾ സമയം 4.00 ഓ 4.30 ഓ ആവും. ആറന്മുള ക്ഷേത്ര ആചാരത്തിന്റെ കർശന നിഷ്ടയെക്കുറിച്ചോ നാല് വള്ളങ്ങൾ വീതം ഹീറ്റ്സും, സെമി ഫൈനലും ഫൈനലും കളിയ്ക്കാൻ വേണ്ടി വരുന്ന സമയത്തെ കുറിച്ചോ എന്ത് ധാരണയാണ് പ്രസംഗക്കാർക്ക് ഉള്ളത് എന്ന് അറിയില്ല.
അങ്ങനെ, പ്രസംഗങ്ങളും വാഗ്ദാനങ്ങളും അലങ്കരിച്ച വള്ളംകളിക്ക് ശേഷം ട്രോഫിയുമായി ക്ഷേത്രക്കടവിലേക്ക് പള്ളിയോടങ്ങൾ എത്തുമ്പോൾ സമയം 8.00 മണി കഴിയും. (വാഗ്ദാനത്തെ കുറിച്ച് പറഞ്ഞപ്പോളാണ്, കഴിഞ്ഞ വള്ളംകളി സമയത്ത് ബഹു. രാജ്യ സഭ ഉപ അധ്യക്ഷൻ പള്ളിയോട സേവ സംഘത്തിനു ഒരു ബോട്ട് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ആ ബോട്ട് എന്തോ, ഈ വർഷം കാണാൻ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടായില്ല. മുൻപു പല തവണ വാഗ്ദാനം ചെയ്ത വൻ തുകകൾ പോലെ ആയിരിക്കും ആ ബോട്ടും.)
2013- ലെ വള്ളംകളിയിൽ സംഭവിച്ചത്...
കൂട്ടച്ചതിയെ അതിജീവിച്ച ജനങ്ങളുടെ ജലോത്സവം...
ഭരത് സുരേഷ് ഗോപി എന്ന മഹാ നടൻ ആറന്മുളയുടെ മരുമകനാണ്, ഈശ്വര വിശ്വാസിയാണ്, സർവ്വോപരി സമൂഹത്തിനു നല്ല സന്ദേശം കൊടുക്കുക എന്ന ലക്ഷ്യം സഫലമാക്കാൻ വേണ്ടി അനന്തു, അക്ഷയ എന്ന രണ്ടു കുട്ടികളെ അദ്ദേഹം സ്വീകരിച്ചത് ഇന്നാട്ടുകാരുടെ മനസ്സില് അദ്ദേഹത്തിന് ഒരു വിശിഷ്ട സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. തുലാഭാരത്തിന് എത്തിയ അദ്ദേഹത്തെ വള്ളംകളിയുടെ വിശിഷ്ട അതിഥി ആക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത് സർക്കാർ തലത്തിൽ നിന്നുണ്ടായ നിസ്സഹാകരണമാണ്. ബഹു. ഗവർണർ എത്തും എന്ന് അറിയിച്ചെങ്കിലും സുരക്ഷ കാരണങ്ങളാൽ എത്താൻ സാധിക്കില്ല എന്ന് അറിയിച്ചു പിൻവാങ്ങി. മുൻ കാലത്തിൽ നിന്ന് വിഭിന്നമായി "തിരുവാറന്മുളയപ്പൻ എന്നെ ഇന്ന് രാവിലെയും കണ്ടു, ഇന്നലെ ഞാൻ തിരുവാറൻമുളയപ്പനെ കണ്ടു" എന്നും മറ്റുമുള്ള ചിലരുടെ സ്ഥിരം "പ്രസംഗ വയറ്റിളക്കങ്ങൾ" ഉണ്ടായതുമില്ല. വരും എന്നു വാക്കാലും പത്ര വാർത്തയാലും ഉറപ്പു നല്കിയ ബഹുമാന്യ കേരള ഗവർണർ {ഉദ്ഘാടനം}, സ്പീകർ ജി കാർത്തികേയൻ(, കേന്ദ്ര മന്ത്രി ചിരഞ്ജീവി, പി ജെ ജൊസഫ് (മത്സര വള്ളംകളി ഉദ്ഘാടനം), അടൂർ പ്രകാശ്, സജി ചാക്കോ തുടങ്ങിയ നേതാക്കൾ എന്ത് കാരണത്താലാണ് വള്ളംകളിയിൽ നിന്നും കൂട്ട ഒഴിവാകൽ നടത്തി ആറന്മുളയെ "ശിക്ഷിച്ചത്" എന്നറിയില്ല. ക്ഷണികപ്പെട്ടില്ലെങ്കിൽ പോലും മാരാമണ്ണിൽ എത്താൻ ഇവർക്കുള്ള ശുഷ്കാന്തിക്ക് പിന്നിലെ കാരണവും അറിയില്ല. ജന പ്രതിനിധികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, മതേതര രാഷ്ട്രീയ പ്രവർത്തകർ ,മാരാമണ്ണിൽ ലഭിക്കുന്ന മുൻസീറ്റ് സ്ഥാനത്തിനു കൊടുക്കുന്ന വില പോലും ഈ ക്ഷേത്ര ചടങ്ങിലെ വിശിഷ്ട അതിഥി സ്ഥാനത്തിനു കൊടുക്കുന്നില്ല എന്നത് ഒട്ടും ആശാസ്യമല്ല. ഈ ധിക്കാര പരമായ അവഗണന മാരാമണ്ണിൽ കാണിക്കാൻ ഇവർക്ക് ധൈര്യം ഉണ്ടാവുമോ? ചടങ്ങിൽ മുഖം കാണിച്ചിട്ട് പരമപദത്തിലേക്ക് എന്നോണം ഓടിപ്പോയ പി സി വിഷ്ണുനാഥ് എന്ത് മഹാകാര്യമാണ് അതിനു ശേഷം ചെയ്തത് എന്ന് കാത്തിരുന്നവരോട് പറയാൻ ബാധ്യസ്ഥനല്ലേ?ഈ ചതി മുൻകൂട്ടി കണ്ടു കൊണ്ട് ബദൽ സംവിധാനം ഒരുക്കിയ സംഘാടകരെ അഭിനന്ദിക്കാൻ ഐക്കര ജങ്ക്ഷനും തറയിൽ മുക്കിലും കാത്തിരുന്നവർ പറഞ്ഞത് ഇതാണ് " ഒരു ഭക്തൻ വള്ളംകളിയിൽ മുഖ്യ അതിഥി ആവുന്നത് സന്തോഷകരമാണ്, നല്ല കാര്യങ്ങൾ ചെയ്ത സേവസംഘത്തെയും മറ്റു സംഘാടകരേയും എത്ര അഭിനന്ദിച്ചാലാണ് മതിയാവുക".
അട്ഭുതകരമെന്നോണം കൃത്യം സമയത്ത് തന്നെ മത്സരം ആരംഭിച്ചു, അഞ്ചരയോടെ വിജയികൾ ട്രോഫിയുമായി ക്ഷേത്രക്കടവിലേക്ക് തിരിക്കുകയും ചെയ്തു. 30 വർഷത്തിനിടയിൽ ഇങ്ങനെ കൃത്യ സമയത്ത് വള്ളംകളി സമപിച്ചിട്ടില്ല എന്ന് അറിയുമ്പോഴേ ഇത്തവണത്തെ വള്ളംകളി സംഘടനതിന്റെ മികവു മനസ്സിലാക്കാൻ സാധിക്കൂ.
കാര്യമാത്ര പ്രസക്തവും അത്യാവശ്യത്തിനു മാത്രം അലങ്കാരങ്ങളും ഉള്ള സ്വാഗത പ്രസംഗവും {ശ്രീ. ശങ്കരനാരായണ പിള്ള, പള്ളിയോട സേവ സംഘം പ്രസിഡന്റ്))))} ഭക്തി നിറഞ്ഞ മറ്റു പ്രസംഗങ്ങളും വള്ളംകളിക്ക് മാറ്റ് കൂട്ടി. ഈശ്വരന്റെ അനുഗ്രഹം സൂചിപ്പിച്ചു കൊണ്ട് ഒരു ദിവസം പൂർണ്ണമായും മഴ മേഘങ്ങൾ നീങ്ങി നിന്ന് വള്ളംകളി ഗംഭീരമാക്കി. വള്ളംകളി കഴിയുന്നത് വരെ സമാധാന പ്രശ്നങ്ങൾ ഒന്നും ഉണ്ടായതുമില്ല. റോഡ് അടച്ചു സെക്യൂരിറ്റി ഒരുക്കാതിരുന്നത് പൊതുജനത്തിനും ഉപകാരമായി. ക്ഷേത്ര പരിസരവും സത്രക്കടവും ജനനിബിടം ആയിരുന്നുവെങ്കിലും ഒരു ഗതാഗത പ്രശ്നവും ഉണ്ടായില്ല. ഒരു മദ്യപാനിയെ പോലും പിടി കൂടേണ്ടി വന്നില്ല എന്ന ആശ്വാസ വചനം പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് കേട്ടപ്പോൾ തിരുവാറൻമുളയപ്പന്റെ അനുഗ്രഹ ആശിസ്സുകൾ കൊണ്ട് ആറന്മുള വള്ളംകളി സുശോഭാനവും ജാജ്വല്യവും ആയിത്തീർന്നു എന്ന് ആത്മ സംതൃപ്തി നിരവധി പേരിൽ നിഴലിക്കുനതും കാണാമായിരുന്നു.
Subscribe to:
Comments (Atom)








