Sunday, February 23, 2014

അമരക്കാരന് വള്ളം കളിയുടെ നാട്ടില്‍ സ്നേഹോഷ്മളമായ വരവേല്‍പ്പ്

മലയാളക്കരയുടെആത്മാഭിമാനത്തിന്റെ കൊടിയടയാളംആയി മാറിക്കഴിഞ്ഞ ആറന്മുളയില്‍ എത്തിയ ആര്‍ എസ് എസ് സംസ്ഥാന അദ്ധ്യക്ഷന്‍ പി ഇ ബി മേനോന് ഹൃദ്യമായ വരവേല്‍പ്പ്. സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം നിന്ന് ആറന്മുളയില്‍തങ്ങി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന നേതാക്കളുമായി അദ്ദേഹം ഭാവി പരിപാടികളെ പറ്റി കൂടിയാലോചനകള്‍ നടത്തി. എത്രയോ കാലങ്ങളായി കടുത്ത വെല്ലുവിളികള്‍ നേരിട്ട് യുദ്ധരംഗത്തുള്ള പ്രവര്‍ത്തകരുമായി ആര്‍ എസ് എസ് അമരക്കാരന്‍ വിവിധ മേഖലകളെപറ്റി സംവദിച്ചപ്പോള്‍ അവര്‍ക്ക് അത് ആവേശമായി. സായാഹ്നത്തില്‍ വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തില്‍ പങ്കുകൊണ്ട അദ്ദേഹം സമാപനസമ്മേളനത്തിന്റെ അദ്ധ്യക്ഷതവഹിച്ചു.

സത്യാഗ്രഹത്തിന്റെ പതിമൂന്നാം ദിവസംവീട്ടമ്മമാരുടെതായിരുന്നു സമരം. പന്തലില്‍ നിറഞ്ഞുകവിഞ്ഞ ഭൂരിപക്ഷം സ്ത്രീകളുടെകൂട്ടായ്മയില്‍ ജാതിമതരാഷ്ട്രീയ വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരു പൈതൃകഗ്രാമംനടത്തുന്ന ഈ സമരത്തില്‍ കേരളം മുഴുവന്‍ ഒരു മനസ്സോടെ ഒത്തു ചേരുകയാണ് എന്നദ്ദേഹം പറഞ്ഞു. ആറന്മുളയുടെ സന്ദേശം കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഇതൊരു പ്രാദേശിക പ്രശ്നമായി മാത്രം കാണാന്‍ ആവില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിശ്ചയദാര്‍ട്യത്തിന്റെ, സ്ത്രീ ശക്തിയുടെ മുന്നില്‍ സര്‍ക്കാര്‍തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന്, അതിനു സമയംസമാഗതം ആയി കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. 



ആറന്മുളയില്‍ രംഗത്തുള്ളത് എല്ലാ പാര്‍ട്ടികളുടെ ഒരു വിപുലശ്രേണി സംഘടനകളുടെയും, വ്യക്തികളുടെയും കൂടായ്മ ആണ് അതില്‍ സി പി എം, ആര്‍ എസ് എസ് എന്നീ സംഘടനകള്‍ ഒന്നിച്ചു ഉണ്ടെന്നത് മറുഭാഗം ഓര്‍ക്കണം എന്ന് സി പി എം നേതാവും സമിതി സംയോജകനും ആയ എ പദ്മകുമാറിന്റെ സ്വാഗത പ്രസംഗത്തിലെ വാക്കുകളെ അദ്ദേഹം പിന്തുണച്ചു. രാഷ്ട്രീയ കേരളം പ്രതീക്ഷയോടെ കാണുന്ന യുവ നേതൃനിര, സി പി എം നേതാവും എം പി യും ആയ ഡോ. ടി എന്‍ സീമ, ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍, സി പി എം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ആര്‍ എസ് എസ് സേവ പ്രമുഖ് കെ കൃഷ്ണന്‍കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്ത സമാപന യോഗത്തില്‍ മുഴുവന്‍ സമയം പങ്കെടുത്തശേഷം ആണ് പി ഇ ബി മേനോന്‍ വേദിവിട്ടത്.

നിയമ ലംഘനങ്ങളുടെ പരമ്പരയാണ് ആറന്മുള വിമാനത്താവള പദ്ധതി - കടന്നപ്പള്ളി രാമചന്ദ്രന്‍



നിയമ ലംഘനങ്ങളുടെ പരമ്പരയാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍  കാണുന്നത്. ഭക്ഷണവും, കുടിവെള്ളവും, കിടപ്പാടങ്ങളുമാണ് ഒരു ജനതയുടെ അടിസ്ഥാന ആവശ്യമെന്നും വികസനത്തിന്‍റെ പേരില്‍ ജീവിതം ഇല്ലായ്മ ചെയ്യുന്ന സമീപനം എതിര്‍ത്തു തോല്പ്പിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തു
കൊണ്ട് മുന്‍മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ സംസാരിച്ചു.

ബി.ജെ.പി യുടെ ആറന്മുള നിയോജക മണ്ഡലം പ്രസിഡണ്ട്‌ അശോകന്‍ കുളനട ആദ്യക്ഷത വഹിച്ചു. അഡ്വ. ആര്‍ ശരത്ചന്ദ്ര കുമാര്‍ സ്വാഗതം പറഞ്ഞു. ബിജെപി യുടെ സംസ്ഥാന സെക്രട്ടറി അഡ്വ.
നാരായണന്‍ നമ്പൂതിരി ആശംസാ പ്രഭാഷണവും നടത്തി
പ്രശസ്ത രാഷ്ട്രീയ നിരൂപകനും പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേര്‍സ് പ്രസിഡണ്ടും ആയ അഡ്വ. എ ജയശങ്കര്‍ മുഖ്യ പ്രഭാഷണവും നടത്തി

വികസനം എന്നത് വിമാനത്താവളത്തിന്‍റെയും ഗോള്‍ഫ് കോഴ്സുകളുടെയും രൂപത്തിലാണ് ഇപ്പോള്‍  നടക്കുന്നത്. ആശാസ്ത്രീയമായ വികസന സങ്കല്പങ്ങള്‍ ആണ് ഇവിടെ ഉള്ളത്. താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് ജനപ്രധിനിധികളെ പറഞ്ഞു പറ്റിക്കുന്നതെന്നും ആറന്മുളയില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്
നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരം ആണെന്നും മൂലധന ശക്തികള്‍ എങ്ങനെ ഒരു ഗ്രാമത്തെ ഇല്ലാതാക്കുന്നു എന്ന് ഇവിടെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.              

Thursday, February 20, 2014

നമുക്കിനി വികസിപ്പിക്കാൻ കടൽ മാത്രം - കവി കുരീപുഴ ശ്രീകുമാർ

വികസന ഭ്രാന്തിന്റെ ഭീഷണി നിലനില്ക്കുന്ന ആറന്മുളയിൽ സ്വയ രക്ഷയ്ക്കായി സത്യാഗ്രഹം നടത്തുന്ന പന്തലിൽ കാവ്യാർച്ചനയുമായി എത്തിയത് മലയാളത്തിന്റെ പ്രിയങ്കരൻ ആയ കവി കുരീപുഴ ശ്രീകുമാർ. അപചയം ബാധിച്ച വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുന്ന കവി ഏറ്റുപാടിയത്‌ നോവുന്ന മലയാളി മനസ്സിന്റെ ഉത്ക്കണ്ടകൾ. അനിയന്ത്രിതമായി നാടൊട്ടുക്ക് കോണ്‍ക്രീറ്റ് നിറയ്ക്കുമ്പോൾ, എല്ലാ ഗ്രാമങ്ങളും വികസിച്ചു പട്ടണങ്ങൾ ആകുമ്പോൾ നമുക്കിനി കടൽ മാത്രമേ വികസിക്കാതെ ഉള്ളു എന്ന് കവി. അത് ആറന്മുളയുടെ മനസ്സുകൂടിയാണ്, പമ്പയുടെ കരയിൽ പ്രകൃതി ഇനിയും അത്രയൊന്നും ആക്രമിക്കപ്പെടാത്ത ശാ ലീനമായ, പുരാതനമായ, ഒരു തുരുത്തായി ക്ഷേത്ര ഗ്രാമം. അവർ അവിടെയും വരുകയാണ്. നന്മയുടെ മനസ്സുകൾ  ഇവിടെ ഒന്ന് ചേരണം.  വള്ളപ്പാട്ടിന്റെ താളം നെഞ്ചേറ്റിയ ആറന്മുളയുടെ സായാൻഹം കവിതയുടെ ഉൾക്കരുത്തിൽ ബലവത്താകുകയായിരുന്നു. ആറന്മുള സത്യാഗ്രഹം കേരള ചരിത്രത്തിലെ പ്രധാന സമരങ്ങളില്‍ ഒന്നാകുകയാണ് ഈ  സമരം വിജയികേണ്ടത് കേരളത്തിന്‍റെ ഭാവിക്ക് അനിവാര്യം ആണ് എന്ന് കുരീപുഴ ശ്രീകുമാര്‍ പറഞ്ഞു.
രാവിലെ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ അനിശ്ചിത കാല സത്യാഗ്രഹ സമരം
എട്ടാം ദിവസം പ്രൊ. എസ് സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ജനവികാരം തെല്ലും മാനിക്കാതെ തന്നിഷ്ട്ടം നടത്തുന്ന ഭരണാധികാരികള്‍ നിലവിലുള്ള ജനാധിപത്യത്തെപറ്റി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കറുത്തപണത്തിന്‍റെ ശക്തികള്‍ക്ക് മുന്പില്‍ ഒരു മഹത് സംസ്കാരത്തെയും ഭുമിയെയും അടിയറവുവെയ്ക്കാന്‍ തയ്യാറാകുന്നത് ലജ്ജാകരമെന്നു കേരള നദി സംരക്ഷണസമതി സംസ്ഥാന സെക്രെട്ടറി പ്രൊഫ. സീതാരാമന്‍ അഭിപ്രായപെട്ടു. മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനായ വി.എന്‍ ഗോപിനാഥന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളെകുറിച്ചു ചിന്തിക്കാതെ നിയമവ്യവസ്ഥയെകുറിച്ചു അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ജനദ്രോഹപരമായ നടപടികള്‍ ആറന്മുളയില്‍ സീകരികുന്നതെന്ന്, നദി മരിച്ചാല്‍ ജനജീവിതം താറുമാറാകുമെന്നു ,  അദ്ധ്യക്ഷത വഹിച്ച നദി സംരക്ഷണ സമതി സംസ്ഥാന വൈസ്പ്രസിഡന്‍റ് വി എന്‍ ഗോപിനാഥ പിള്ള പറഞ്ഞു. 
ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി സംയോജകന്‍ പി ആര്‍ ഷാജി സ്വാഗതം ആശംസിച്ചു. അദ്ദേഹം സ്ഥലം എം എൽ എ യും മറ്റും സമരത്തെ പറ്റി  ഉയർത്തുന്ന പ്രാദേശികതാ വാദം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് പറഞ്ഞു. അന്താരാഷ്ട്ര വിമാന താവളം ആറന്മുളക്കാർക്ക് മാത്രം സഞ്ചരിക്കാൻ ആണ് എന്ന് ബഹുമാനപ്പെട്ട   എം എൽ എ കരുതുന്നതായി തോന്നുന്നു. അതുമായി വന്ന വ്യക്തികൾ, ഉമ്മൻ ചാണ്ടി ഉൾപ്പെടെ,  ആറന്മുളക്കാർ ആണെന്നും അദ്ദേഹം കരുതുന്നു. ഇത്ര അപക്വം ആയ നിലപാടുകൾ എടുക്കുന്ന ഒരു വ്യക്തി ജനപ്രതിനിധി ആയതു ആറന്മുളയുടെ ദൌർഭാഗ്യം ആണ്. അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല, ദുർവാശിയും, ക്ഷുദ്രമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ആണ് ഇത് ചെയ്യിക്കുന്നത് എന്ന് ആറന്മുളക്കാർക്ക് അറിയാം. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല.  ചരിത്രാതീതമായ ഈ ക്ഷേത്രം മദ്ധ്യ കാലഘട്ടങ്ങൾ മുതൽ രേഖപെടുത്തപെട്ടിട്ടുണ്ട്  ആറന്മുള ഭാരതത്തിലെ പുരാതന പ്രസിദ്ധമായ നൂറ്റി എട്ടു
വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് എന്നും, അത് അറുപത്തിനാല് മഹാ ഗ്രാമങ്ങളിൽ ഒന്നാണ് എന്നും. അത്  ഈ പറയുന്നവർ  ഒക്കെ മനസ്സിലാക്കണം, ഇനിയും അറിയില്ലെങ്കിൽ.  അതിനെ ലക്‌ഷ്യം വെക്കുന്നവർ ഇതൊക്കെ അറിഞ്ഞവർ തന്നെ, പലരും അവരുടെ ആയുധങ്ങൾ ആകാൻ നിന്ന് കൊടുക്കുന്നു എന്ന് മാത്രം.
കേരള കര്‍ഷകസംക്ഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി മുണ്ടപ്പള്ളി തോമസ്‌, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, പ്രൊഫ്‌ കുസുമംതോമസ്‌, ഏലൂര്‍ ഗോപിനാഥ്, രാമചന്ദ്രന്‍ കിടങ്ങൂര്‍, കേരളാ യൂണിവേഴ്സിറ്റി മുന്‍ ചെയര്‍മാന്‍ വി.വിനോദ്, പ്രമുഖ കര്‍ഷകന്‍ എം.കെ പാപ്പന്‍, എന്നിവര്‍ സത്യഗ്രഹികളെ അഭിസംബോദന ചെയ്തു സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ സമര സമതിപ്രവര്‍ത്തകരും സംസ്ഥാന നദി സംരക്ഷണ സമതി അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കെടുത്തു. 

Tuesday, February 18, 2014

ഇത്പരാജയപെടാന്‍പാടില്ലാത്ത സമരം – ഐഷ പോറ്റി ആറന്മുളയില്‍

ആറന്മുളയില്‍ നടക്കുന്നത്പരാജയപ്പെടാൻപാടില്ലാത്ത ഒരു സമരം ആണെന്ന്  ഐഷപോറ്റി എംഎല്‍എ. സ്വന്തംവീടുംനാടുംസംസ്കാരവും വിശ്വാസങ്ങളും ഒക്കെ ആക്രമിക്കപെടുമ്പോള്‍സ്വയരക്ഷക്ക് ഉള്ളസമരമാണിത്. ആറന്മുളവിമാന താവളവിരുദ്ധ ഏകോപന സമിതിയുടെ ഏഴാംനാള്‍ സത്യാഗ്രഹത്തിന്റെ ഉദ്ഘാടന പ്രസംഗംനടത്തുകയായിരുന്നു ഐഷ പോറ്റി.ആറന്മുളയുടെ സംസ്കാരവും, ഭൂമിയും വെള്ളവും വള്ളപാട്ടിന്റെ താളവും വില്‍പ്പനയ്ക്കുള്ളതല്ല എന്നും അവര്‍ തുടര്‍ന്നു.       


ഇവിടെഒരുസ്വകാര്യ കമ്പനി ധിക്കാര പൂര്‍വ്വം ഒരു നാടിന്റെ വിശ്വാസത്തെ ആകെ തന്നെ വൃണപ്പെടുത്തുന്ന നടപടികള്‍ എടുക്കുമ്പോള്‍, പരിസ്ഥിതിയെ തന്നെ താറുമാറാക്കാന്‍ ഭരണകൂടം കൂട്ട് നില്‍ക്കുന്ന വിരോധാഭാസം ആണ് കാണാന്‍കഴിയുന്നത്‌. കേരള സംസ്കാരത്തിന്റെ പ്രധാന ബിംബങ്ങളില്‍ ഒന്നാണ് ആറന്മുള വള്ളം കളിയുംമഹാ ക്ഷേത്രവും എന്നിരിക്കെ അതിനെ പറ്റി ഇങ്ങിനെ പറയാന്‍ ഇവര്‍ക്ക് തന്റേടം എങ്ങിനെ വന്നു എന്നത് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. അപ്പോളാണ് ആറന്മുള വിമാന താവളം നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും എന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ യുടെ പ്രസ്താവന.

കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കൊക്കെ അതീതമായി, മറ്റു എല്ലാ ഭേദ ഭാവങ്ങള്‍ക്കും അതീതമായി, കേരളമൊട്ടാകെ ഒറ്റ കെട്ടാകുന്നകാഴ്ചയാണ് നാം കാണുന്നത്, തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ഒക്കെ തന്നെ ഇതിനെതിരെ എന്തിനുംതയ്യാറായി ബഹുഭൂരിപക്ഷം രംഗതെത്തികഴിഞ്ഞു എന്നത് ഒരു താക്കീതാണ്. ഈ സമരത്തില്‍ ഏതു പോരാട്ടത്തിനും പൂര്‍ണ്ണ മനസ്സോടെ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും, എന്റെ പ്രസ്ഥാനം ഉണ്ടാവും  എന്ന് ഐഷ പോറ്റി ഉയര്‍ന്ന കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.



അദ്ധ്യക്ഷപ്രസംഗത്തില്‍പത്തനംതിട്ട മുന്‍കലക്ടര്‍ ടി ടി ആന്റണി കുടി വെള്ളം മുട്ടിക്കുന്ന ഈ പദ്ധതി തടഞ്ഞില്ലെങ്കില്‍ ഒരു വിപത്താകും സംഭവിക്കുക എന്ന് പറഞ്ഞു. കുടി വെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റം ആയി പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ ആറന്മുളയില്‍ ഭരണകൂടം തന്നെ പ്രതി സ്ഥാനത്തു വരുന്നു. കേരളം ഒരു ഭൂ മാഫിയയുടെ പിടിയിലാണ്, അവര്‍ക്ക്    രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു അവിഹിത കൂട്ടുകെട്ട് ഉണ്ട് എന്ന്, അതിനെ എതിര്‍ക്കണം എന്ന് ആന്റണി പറഞ്ഞു. നീതി പൂര്‍വ്വം ആയ നിരവധി നടപടികളിലൂടെ പത്തനംതിട്ട ജില്ലയ്ക്കു പ്രിയങ്കരന്‍ആണ് ഈമുന്‍കളക്ടര്‍.. ആറന്മുള വിമാന താവള പദ്ധതി ഗുരുതരം ആയപാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് ആരംഭത്തില്‍ തന്നെ താന്‍ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്. അഡ്വ ഹരിദാസ്‌, എ പദ്മകുമാര്‍ തുടങ്ങിയ പ്രമുഖര്‍ സത്യഗ്രഹ സമരത്തിനു അഭിവാദ്യം അര്‍പ്പിക്കുവാന്‍ എത്തി.  

എഴാം നാള്‍ സത്യഗ്രഹത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് നിന്ന്
കേരള സ്ത്രീവേദിയുടെ പ്രവര്‍ത്തകര്‍ എത്തിയത്  ആറന്മുളയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം ആയി.  മാധ്യമ പ്രവര്‍ത്തക പാര്‍വതിദേവി, മേഴ്സി അലക്സാണ്ടര്‍,  തുടങ്ങിയവര്‍ നയിച്ച സ്ത്രീ വേദി പ്രവര്‍ത്തകര്‍ പ്രകൃതി സ്നേഹത്തിന്റെ നടന്‍ പാട്ടുകളും പെണ്കരുത്തിന്റെ മുദ്രാവാക്യങ്ങളുമായി മുഴുവന്‍ ദിവസം സത്യഗ്രഹികള്‍ക്കൊപ്പം ചിലവഴിച്ചു. ദേശീയ അവാര്‍ഡു നേടിയ ബാല ചലച്ചിത്ര താരം മിനോണ്‍ വേദിയില്‍ സത്യഗ്രഹികള്‍ക്കൊപ്പം തന്റെ സ്നേഹം പങ്കു വെച്ച് സംസാരിച്ചു. 

ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ്‌ കെ പി സോമന്‍, എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ്‌ പ്രകാശ്‌ കുമാര്‍, വി എച് പി സംസ്ഥാന ട്രെഷരെര്‍ കെ പി നാരായണന്‍, ആര്‍ എസ് എസ് സംഘ ചാലക് അഡ്വ പി കെ രാമചന്ദ്രന്‍, കെ കെ ശിവാനന്ദന്‍, സുനിത ബാലകൃഷ്ണന്‍, ഭാര്‍ഗ്ഗവന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഓമല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആണ് എഴാം ദിവസത്തെ പരിപാടികളില്‍ പ്രധാനമായി ഉണ്ടായിരുന്നത്.          

   

Sunday, February 16, 2014

സത്യാഗ്രഹ പന്തലിൽ പടയണി ഉറഞ്ഞു തുള്ളിയപ്പോൾ


കൊയ്ത്തുത്സവങ്ങളുടെ നിറച്ചാർത്തുമായി പടയണി അരങ്ങേറിയപ്പോൾ കാടു കയറിയ പുഞ്ച പാടങ്ങളുടെ കരയ്ക്ക്‌ പുതു ജീവൻ. ആറന്മുള വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ സത്യാഗ്രഹ പന്തലിൽ തപ്പ് കൊട്ടി യക്ഷിയമ്മ താള ഭംഗിയിൽ നിറഞ്ഞാടി. തങ്കമ്മ പൊടിയമ്മ എന്നിവർ പാടിയ കൊയ്ത്തു പാട്ടും പുതുമയായി. സത്യാഗ്രഹ വേദിയിൽ ആറാം ദിവസം പൈതൃക ഗ്രാമം അതിന്റെ പൈതൃക കലകൾ അവതരിപ്പിക്കാൻ കൂടി തീരുമാനിക്കുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും.


ചൂട്ടു തെളിച്ചു വള്ളപ്പാട്ട് പാടി അവരെ നാട്ടുകാർ സ്വീകരിച്ച് ആനയിച്ചപ്പോൾ പഴയ പടയോട്ടങ്ങളുടെ, ഗതകാല പ്രൌഡികളുടെ, പുളക ചാർത്ത്, ഓർമ്മകൾ വീണ്ടും. നെല്ലും പൊന്നും തരാൻ പ്രാർത്ഥിച്ചിരുന്ന ഉർവ്വരതയുടെ ദേവതകൾ, ജനങ്ങളുടെ അശ്രദ്ധ മൂലം വയലുകൾ അനാഥം ആയി, ഇനി ഈ കാവും കുന്നും വയലും കൂടി നശിച്ചാൽ എവിടെ പോകും എന്ന് ചോദിക്കുമ്പോൾ എല്ലാവരും അന്യോന്യം നോക്കി. ശത്രു നിഗ്രഹം കഴിഞ്ഞ ഭദ്രയുടെ തീക്കണ്ണ് തണുപ്പിക്കാൻ ഭൂതഗണങ്ങൾ നൃത്തം ആടിയെന്ന ഐതിഹ്യം.
ഓതറ പുതുക്കുളങ്ങര പടയണി സംഘം സജികുമാർ ആശാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഈ ക്ഷേത്ര കലയിൽ രതീഷ്‌, വൈശാഖ് എന്നിവർ കോലം കെട്ടി, തപ്പും പാട്ടും ആയി രമേശ്‌ കുമാർ,സാജൻ, ശ്യാം, വിഷ്ണു, തുടങ്ങിയവർ പിന്നണി നല്കി.

രാവിലെ വിവിധ പാർട്ടി പ്രവർത്തകർക്കൊപ്പം എടത്വ
പഞ്ചായത്ത്‌ അംഗങ്ങളും പ്രകടനം ആയി സത്യാഗ്രഹ വേദിയിൽ എത്തി. പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റ്‌ റവ.ഫാ. മാത്യൂസ്‌ വാഴക്കുന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ജനപക്ഷം പ്രസിഡന്റ്‌ കെ രാമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

ഈ പദ്ധതി പ്രകൃതി വിരുദ്ധം ആണ്, സാമൂഹ ദ്രോഹം ആണ്, മനുഷ്യത്വ രഹിതം ആണ് എന്ന് ഫാ. മാത്യൂസ്‌ പറഞ്ഞു. മതവും മതവിരുദ്ധതയും അല്ല ആറന്മുളയിൽ വിഷയം എന്നു, സംസ്കാരത്തെയും ജീവിതത്തെയും വിൽക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കെ ജി എസ് ഗ്രൂപ്പ്‌ ന്റെ സാമ്രാജ്യം ബൈബിൾലെ ബാബേൽ കൊട്ടാരം പോലെ തകരും എന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദീ തട സംസ്കാരം എന്ന നിലയില ഞാനും ഹിന്ദു തന്നെ. ഒരു തികഞ്ഞ മതേതര വാദി എന്ന നിലയിൽ നിങ്ങൾക്കൊപ്പം ഈ ദുഷ്ട ലാക്കോടെ ഉള്ള പദ്ധതിക്ക് എതിരെ ഞാനുണ്ടാവും എന്നും തന്റെ. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. മാത്യൂസ്‌ പറഞ്ഞു.

കേരളീയ സംസ്കൃതിയുടെ വിളനിലം ആയ, പുണ്യ ഭൂമിയായ ആറന്മുളയിൽ കെ ജി എസ എന്ന ഈ വിമാന താവള കമ്പനിക്ക്‌ തുടരാൻ യാതൊരു യോഗ്യതയും ഇല്ല അവരെ ഇവിടെ നിന്ന് പറഞ്ഞയക്കെണ്ടതുണ്ട എന്ന് കെ രാമൻ പിള്ള പറഞ്ഞു. ശബരിമല തീർഥാടകരെ വരെ കാരണം ആയി കാട്ടിയ ഈ പദ്ധതി സമാനതകൾ ഇല്ലാത്ത ഐക്യം സൃഷ്ടിച്ചപ്പോൾ ഇവിടെ വിജയം ഉറപ്പാകുകയാണ്.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹ്യ സംഘടനകൾ
എന്നിവയെ പ്രതിനിധീകരിച്ചു നേതാക്കൾ സംസാരിച്ചു. വത്സമ്മ മാത്യു, ശരത് ചന്ദ്രകുമാർ, (സി പി ഐ), പ്രസാദ്‌ എം ഭാസ്കർ (ബി ജെ പി ), ഉഷ ജി നായർ (സി പി എം ), മുരളീധര കുറുപ്, കെ പി സോമൻ, മണികുട്ടൻ ചെലെക്കാട്, തുടങ്ങിയവര സംസാരിച്ചു. ചന്ദ്രമോഹൻ, ആറന്മുള വിജയകുമാർ, ജയമാധവ് മാധവശേരിഎന്നിവർ കവിതകൾ ആലപിച്ചു.   

 സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത പൈതൃക ഗ്രാമ കർമ്മ സമിതി വർക്കിംഗ് പ്രസിഡന്റ്‌  അഡ്വ. ഹരിദാസ്  കുന്നുകൾ ഇടിക്കാൻ ആവശ്യപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട്  അത് പോലെ ഒരു കുന്ന് നിർമ്മിക്കാൻ താങ്കള്ക്ക് കഴിയുമോ എന്ന് ചോദിച്ചു.  അടുത്ത കാലത്തായി ഒരു തരം വികസന മാഫിയ ഭ്രാന്തൻ പദ്ധതികളുമായി ഇറങ്ങുകയാണ്, അവർക്ക് സാമാന്യ ബുദ്ധിപോലും നഷ്ട്ടപ്പെട്ട അവസ്ഥയാണ്. ആറന്മുളയിൽ അവർക്ക് അന്താരാഷ്ട്ര വിമാന താവളം പോയിട്ട്
ഒരു മുട്ടുസൂചി പോലും കൊണ്ടുവരാൻ അനുവദിക്കില്ല. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ, നിയമ വാഴ്ചയുടെ, അടിസ്ഥാന സങ്കല്പ്പങ്ങളെ തന്നെ ഇവിടെ ചോദ്യം ചെയ്തിരിക്കുകയാണ്. നീതി ബോധത്തിന്, നിയമങ്ങൾക്ക്, പുല്ലുവില കൽപ്പിച്ച്, ഭൂമി വാങ്ങി കൂട്ടുക, ഒരു നദി തന്നെ മണ്ണിട്ട്‌ നികത്തുക, അതിനെതിരെനടപടി എടുത്ത മിടുക്കരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുക. നിയമലംഘനം നടത്തി നേടിയ, രേഖകൾ ഇല്ലാത്ത മിച്ചഭൂമി, സ്വന്തം പേരിൽ ആക്കി മാറ്റുക. ഇങ്ങിനെ നിയമ ലംഘനങ്ങളുടെ ഒരു പരമ്പര ആണ് ആറന്മുള കണ്ടത്, ജനങ്ങൾ എങ്ങിനെ പ്രതികരിക്കും എന്ന് ഇപ്പോൾ പറയാൻ ആവില്ല, അഡ്വ. ഹരിദാസ്‌ പറഞ്ഞു.                                    
ശ്രീ എ  പദ്മകുമാർ, സ്വാഗതവും, ശ്രീ ജോസഫ്‌ നന്ദിയും പറഞ്ഞു.